play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (15/ 10/2024) മണർകാട്, പാലാ, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (15/ 10/2024) മണർകാട്, പാലാ, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (15/10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വെള്ളികുളം, TRF, ചാമപ്പാറ ,വെള്ളാനി, അടുക്കം, മേലടുക്കം, മേലേമേലടുക്കം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 15/10/2024 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഞണ്ടുകുളം പാലം,പൊങ്ങൻപാറ ട്രാൻസ്ഫോർമറുകൾ നാളെ(15/10/24) രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:00  വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ ട്രാൻസ്ഫോമറിൽ നാളെ (15.10.24) രാവിലെ 9 മുതൽ 5.30 വരെയും കളത്തിപടി Town, വട്ടവേലി, ഞാറയ്ക്കൽ, പൊൻ പള്ളി, MLA പടി, LPS കാരാണി ,ഗിരിദീപം, ഡംമ്പിങ് യാർഡ് ഭാഗങ്ങളിൽ 10 മുതൽ 11:30 വരെയും വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉണ്ടക്കുരിശ്, കുറുമ്പനാടം, വഴിപ്പടി, പുന്നാചിറ, എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ 15-10-24 രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (15/10/24) HT ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ കോലാനി, ഇരുമാപ്ര, ചേലക്കുന്ന്, പെരിങ്ങാലി, മേലുകാവ് ചർച്ച്, കാഞ്ഞിരം കവല, വടക്കും ഭാഗം എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം  5.30pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിരിപ്പുകാല , കോക്കനട്ട് ലഗുണ ,KTDC, Taj, KVK, ബാങ്ക് പടി, കൊക്കോ ബേ , ലക്ഷ്മി, കൊങ്ങിണിക്ക രി, ചക്രംപടി എന്നീ ട്രാൻസ്ഫോർമറുകളിൽ 15-10-2024 രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇളങ്കാവ്, കാവിൽതാഴെമൂല, ചകിരി, ചെമ്പുച്ചിറ പൊക്കം, ശവകോട്ട, കണ്ണന്ത്രപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 15/10/2024ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിലുള്ള മാണിക്കുന്നം,പാറപ്പാടം,പെരുമ്പള്ളി സ്കൂൾ,ഇളംപള്ളി , അറുപുഴ റോഡ് തുടങ്ങിയ ഭാഗങ്ങളിൽ നാളെ 15 -10-2024 രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇൻഡ്യാർ, ആഡ്രൂ കവലാ, കുരുവിനാൽ, മുത്തോലി, ആക്ക കുന്ന്, മരോട്ടി ചുവട്, ബ്രില്യൻറ് , ഗവ. ഹോസ്പിറ്റൽ, കുരിശുപള്ളിക്കവല എന്നിവിടങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.