play-sharp-fill
വയനാടിന് എന്താണോ വേണ്ടത് അത് ചെയ്തിരിക്കും ; കേന്ദ്രം ഒരിക്കലും ദുരന്തം ബാധിച്ച സംസ്ഥാനങ്ങളെ കൈവിട്ടിട്ടില്ല : കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍

വയനാടിന് എന്താണോ വേണ്ടത് അത് ചെയ്തിരിക്കും ; കേന്ദ്രം ഒരിക്കലും ദുരന്തം ബാധിച്ച സംസ്ഥാനങ്ങളെ കൈവിട്ടിട്ടില്ല : കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍

സ്വന്തം ലേഖകൻ

കൊച്ചി: വയനാടിന് എന്താണോ വേണ്ടത് അത് ചെയ്തിരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രം ഒരിക്കലും ദുരന്തം ബാധിച്ച സംസ്ഥാനങ്ങളെ കൈവിട്ടിട്ടില്ല. വയനാട് ദുരന്തം ഹൃദയഭേദകമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

വയനാട് കേന്ദ്രസഹായം വൈകുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്. നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. മൂന്നു കാര്യങ്ങളാണ് പ്രധാനമായും പ്രമേയത്തിലുള്ളത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം അടിയന്തരമായി നല്‍കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് അത്യന്താപേക്ഷിതമാണ്. മറ്റൊന്ന് ഈ മേഖലയിലെ ആളുകള്‍ എടുത്തിട്ടുള്ള വായ്പകള്‍ എഴുതിത്തള്ളണം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ അതിതീവ്ര പ്രകൃതിദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസഹായം വൈകുന്നതില്‍ ഭരണപ്രതിപക്ഷം ഒരുപോലെ വിമര്‍ശിച്ചു.