play-sharp-fill
പറവൂരിൽ വീട് ജപ്തി ചെയ്ത സംഭവം: അമ്മയ്ക്കും മക്കൾക്കും കൈത്താങ്ങായി എം എ യൂസഫലി, 8 ലക്ഷം രൂപ ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്

പറവൂരിൽ വീട് ജപ്തി ചെയ്ത സംഭവം: അമ്മയ്ക്കും മക്കൾക്കും കൈത്താങ്ങായി എം എ യൂസഫലി, 8 ലക്ഷം രൂപ ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്

 

കൊച്ചി: എറണാകുളം നോർത്ത് പറവൂരിൽ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായി അമ്മയ്ക്കും മക്കൾക്കും കൈത്താങ്ങായി ലുലു ഗ്രൂപ്പ് എംഡി എം എ യൂസഫലി. വായ്പാ തുകയും പലിശയും ചേർത്ത് 8 ലക്ഷം രൂപ ഏറ്റെടുത്തതായി ലുലു ഗ്രൂപ്പ് ടീം അറിയിച്ചു.

 

2019 ൽ ആയിരുന്നു സന്ധ്യ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും നാല് ലക്ഷം രൂപ വായ്പ എടുത്തത്. രണ്ടുവർഷം മുൻപ് ഭർത്താവ് മരിച്ചതിനെ തുടർന്ന് തുക തിരിച്ചടയ്ക്കാൻ സ്ഥാപിച്ചിരുന്നില്ല. തുടർന്ന് നാല് തവണ കത്ത് നൽകിയിട്ടും പ്രതികരണം ഉണ്ടാകാത്തപ്പോഴായിരുന്നു തിങ്കളാഴ്ച വൈകുന്നേരത്തോടുകൂടി സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തത്.

 

ജപ്തി ചെയ്ത വീടിന് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയായിരുന്ന സന്ധിക്കും കുട്ടികൾക്കും ആണ് ഇപ്പോൾ ആശ്വാസമയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group