play-sharp-fill
സ്‌കൂട്ടര്‍ ഓടിച്ചുകൊണ്ടിരിക്കവേ ദേഹത്തുകൂടി എന്തോ ഇഴയുന്നതായി തോന്നി! വണ്ടി നിർത്തി നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല ; ഒടുവിൽ ഫയർഫോഴ്സ് എത്തി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് സ്കൂട്ടറിന്‍റെ ഹെഡ് ലൈറ്റിന് പിന്നില്‍ മറഞ്ഞിരിക്കുന്ന പാമ്പിനെ ; യുവതി കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൊടുപുഴ : സ്കൂട്ടർ ഓടിച്ചുകൊണ്ടിരിക്കവേ ദേഹത്തുകൂടി ഇഴഞ്ഞ പാമ്പിന്റെ കടിയേല്‍ക്കാതെ യുവതി അത്ഭുതകരമായി രക്ഷപെട്ടു. ഇടവെട്ടി സ്വദശിനിയായ ശ്രീലക്ഷ്മിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂട്ടർ ഓടിച്ചുപോകവേ ശ്രീലക്ഷ്മിയുടെ ദേഹത്തുകൂടി പാമ്ബ് ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഉടൻ തന്നെ വാഹനം നിർത്തി ശ്രീലക്ഷ്മി നാട്ടുകാരെ വിളിച്ച്‌

കൂട്ടിയെങ്കിലും പാമ്ബിനെ കണ്ടെത്താൻ കഴിഞ്ഞില്ല.തുടർന്ന് ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് തൊടുപുഴ ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി. ഇവർ നടത്തിയ ഒരു മണിക്കൂർ നീണ്ടുനിന്ന പരിശോധനയ്‌ക്കൊടുവില്‍ പാമ്ബിനെ സ്കൂട്ടറിന്‍റെ ഹെഡ് ലൈറ്റിന് പിന്നില്‍ മറഞ്ഞിരിക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീനിയർ ഫയർ ഓഫീസർ എം.എൻ. വിനോദ് കുമാർ, ഫയർ ഓഫീസർമാരായ ബിബിൻ എ. തങ്കപ്പൻ, ടി.കെ. വിവേക്, ലിബിൻ ജയിംസ്, ഹോം ഗാർഡ് എം.പി. ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് പാമ്ബിനെ കണ്ടെത്തിയത്.