play-sharp-fill
കൊല്ലത്ത് പോലീസുകാരനെ കൊലപ്പെടുത്തിയത് ലഹരി ഇടപാടെന്ന് സംശയം: പ്രതി എംഡി എം എ ലഹരി കേസിലെ സഹദ് അറസ്റ്റിൽ: ചോദ്യം ചെയ്യൽ തുടരുന്നു

കൊല്ലത്ത് പോലീസുകാരനെ കൊലപ്പെടുത്തിയത് ലഹരി ഇടപാടെന്ന് സംശയം: പ്രതി എംഡി എം എ ലഹരി കേസിലെ സഹദ് അറസ്റ്റിൽ: ചോദ്യം ചെയ്യൽ തുടരുന്നു

കൊല്ലം :ചവറയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേല്‍ വളയിടം സ്വദേശി ഇർഷാദ് (28) ആണ് കൊല്ലപ്പെട്ടത്.

അടൂർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇർഷാദ്. സംഭവത്തില്‍

ഇർഷാദിന്റെ സുഹൃത്ത് സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹദിന്റെ വീട്ടില്‍വച്ചാണ് ഇർഷാദിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സഹദ് എംഡിഎംഎ ലഹരിക്കേസിലെ പ്രതിയാണ്. ഇർഷാദിനെ അച്ചടക്ക നടപടിയുടെ ഭാഗമായി

ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. ലഹരി ഇടപാടാണോ കൊലയ്ക്ക്

പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സഹദിനെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.