play-sharp-fill
സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 

മലപ്പുറം: മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലിൽ ബസും ബൈക്കും കൂട്ടിയിച്ച് വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രികനായ പറമ്പിൽപീടിക സ്വദേശി സി.മുഹമ്മദ് ഹാഷിർ (19) ആണ് മരിച്ചത്.

 

തിങ്കളാഴ്ച രാവിലെ സഹപാഠിക്കൊപ്പം    കോളേജിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. മേൽമുറി മഅ്ദിൻ പോളി ടെക്നിക് വിദ്യാർത്ഥിയാണ് ഹാഷിർ. .പരിക്കേറ്റ ഇരുവരെയും ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹാഷിറിന്റെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.