
അമിതമായാല്‍ അമൃതും വിഷം ; നിറയെ ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും ബീറ്റ്റൂട്ട് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികാരം ; അറിയാതെ പോകരുത് ഇക്കാര്യങ്ങൾ
സ്വന്തം ലേഖകൻ
ആരോഗ്യത്തിന് നല്ലതാണെന്ന് കേട്ടാൽ പിന്നെ അതൊരു ട്രെൻഡാക്കി മാറ്റുന്ന ശീലമാണ് മലയാളിക്കുള്ളത്. നിറയെ ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും ബീറ്റ്റൂട്ട് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് വിപരീതഫലമുണ്ടാക്കാം.
ബീറ്റ്റൂട്ടിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് വർധിപ്പിക്കുകയും കിഡ്നി സ്റ്റോണിന് കാരണമാവുകയും ചെയ്യും. ഓക്‌സലേറ്റ് തരത്തിലുള്ള കിഡ്‌നി സ്റ്റോൺ ഉണ്ടാകാൻ സാധ്യതയുള്ളവർ ബീറ്റ്‌ടോപ്പുകൾ അധികം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ബീറ്റ്റൂട്ട് അലർജി ഉണ്ടാക്കുമെന്ന് നിങ്ങൾ അറിയാമോ? ബീറ്റ വി 1 എന്ന ലിപിഡ് ട്രാൻസ്ഫർ പ്രോട്ടീൻ, പ്രൊഫലിൻ (ബീറ്റ വി 2), ബീറ്റ വി പിആർ -10 തുടങ്ങിയ അലർക്കിക്ക് കാരണമാകുന്ന നിരവധി അലർജി പ്രോട്ടീനുകൾ ബീറ്റ്റൂട്ടിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് നേരിയ തോത് മുതൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വരെ സൃഷ്ടിക്കാം. ബീറ്റ്റൂട്ടിൽ കാർബോഹൈഡ്രേറ്റുകളായ ഫ്രക്ടാനുകൾ അടങ്ങിയിട്ടുണ്ട്.
ഇത് ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) അല്ലെങ്കിൽ മറ്റ് ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ പ്രശ്‌നങ്ങൾ ഉള്ളവരിൽ ദഹനക്കേട് ഉണ്ടാക്കാൻ സാധ്യതയുണ്ട്. ബീറ്റ്റൂട്ടിൽ നൈട്രേറ്റ് കൂടുതലായതിനാൽ അമിതമായി കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും. കൂടാതെ അമിതമായി നൈട്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗർഭിണികളിൽ തലകറക്കം, തലവേദന, ഉർജ്ജക്കുറവ് എന്നിവ അനുഭവപ്പെടാം.