ഭവന പുനർനിർമ്മാണം: അയൽവാസിയുടെ വ്യാജ സമ്മതപത്രം നൽകി പട്ടികജാതി വികസന ഫണ്ടിൽ നിന്നും 75,000 രൂപ തട്ടിയെടുത്ത ബിജെപി നേതാവിനെതിരെ പോലീസ് കേസ്
കൊല്ലം: അയൽവാസിയുടെ വ്യാജ സമ്മതപത്രം നൽകി ഭവന പുനർനിർമാണത്തുക തട്ടിയെടുത്ത ബിജെപി നേതാവിനെതിരെ കേസ്. ചവറ നിയോജക മണ്ഡലം പ്രസിഡന്റും മഹിളാമോർച്ച മുൻ ജില്ലാ സെക്രട്ടറിയുമായ ദീപാ സഹദേവനെതിരെയാണ് ശക്തികുളങ്ങര പോലീസ് കേസെടുത്തത്.
അയൽവാസിയായ കുരീപ്പുഴ സ്വദേശി സുവർണയുടെ കള്ളയൊപ്പിട്ട് കൊല്ലം കോർപറേഷനിലെ കാവനാട് സോണൽ ഓഫീസിലാണ് സമ്മതപത്രം സമർപ്പിച്ചത്. പട്ടികജാതി വികസന ഫണ്ടിൽ നിന്നാണ് ഭവനപുനർനിർമാണത്തിന് ഒന്നരലക്ഷം രൂപ അനുവദിച്ചത്. ആദ്യഗഡു 75,000 രൂപയാണ് ദീപ കൈപ്പറ്റിയത്.
ചട്ടപ്രകാരമുള്ള അതിർത്തികടന്നും നിർമാണം നടക്കുന്നതറിഞ്ഞ് കോർപറേഷൻ അധികൃതർ നടത്തിയ പരിശോധനയിൽ സുവർണ സമ്മതപത്രം നൽകിയിട്ടില്ലെന്ന് അറിഞ്ഞു. വിവരാവകാശ നിയമപ്രകാരം സുവർണ നൽകിയ അപേക്ഷയിലാണ് തട്ടിപ്പ് പുറത്തായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. നോട്ടറി സാക്ഷ്യപ്പെടുത്തിയ വ്യാജ സമ്മതപത്രത്തിൽ ബിജെപി ചവറ മണ്ഡലം ട്രഷറർ പ്രിയങ്കയും പ്രാദേശിക നേതാവ് ശിവകുമാറുമാണ് സാക്ഷികൾ.