play-sharp-fill
കോഴിഫാമിൽ ഇഴജന്തുക്കൾക്ക് കെണി ഒരുക്കി, തൊഴിലുറപ്പ് ജോലിക്കിടെ വൈദ്യുതി ഷോക്കേറ്റ് വയോധിക മരിച്ചു

കോഴിഫാമിൽ ഇഴജന്തുക്കൾക്ക് കെണി ഒരുക്കി, തൊഴിലുറപ്പ് ജോലിക്കിടെ വൈദ്യുതി ഷോക്കേറ്റ് വയോധിക മരിച്ചു

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ ഷോക്കേറ്റ് വയോധിക മരിച്ചു. തിരുവനന്തപുരം ചീനിവിള സ്വദേശി വത്സല ആണ് മരിച്ചത്.

ഊരുട്ടമ്പലം വെള്ളൂര്‍ക്കോണത്ത് തെങ്ങിന്‍ തൈക്ക് കുഴിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോഴിഫാമില്‍ ഇഴജന്തുക്കള്‍ കയറാതിരിക്കാന്‍ കടത്തിവിട്ടിരുന്ന വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്.