play-sharp-fill
എന്നെക്കുറിച്ച്‌ പല വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്: പക്ഷേ ഞാന്‍ ഇപ്പോഴും നിത്യാനന്ദയുടെ ശിഷ്യയാണ്: ഞാന്‍ അദ്ദേഹത്തിന്റെ കൂടെയാണ്: നിത്യാനന്ദ സ്വാമിക്കൊപ്പമുള്ള ബഡ്റും സീനുകൾ പുറത്തുവന്ന സാഹചര്യത്തിൽ നടി രഞ്ജിതയുടെ ജീവിതത്തെ പറ്റി

എന്നെക്കുറിച്ച്‌ പല വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്: പക്ഷേ ഞാന്‍ ഇപ്പോഴും നിത്യാനന്ദയുടെ ശിഷ്യയാണ്: ഞാന്‍ അദ്ദേഹത്തിന്റെ കൂടെയാണ്: നിത്യാനന്ദ സ്വാമിക്കൊപ്പമുള്ള ബഡ്റും സീനുകൾ പുറത്തുവന്ന സാഹചര്യത്തിൽ നടി രഞ്ജിതയുടെ ജീവിതത്തെ പറ്റി

കൊച്ചി:ഒരു കാലത്ത് നായികയായി തിളങ്ങി നിന്നിരുന്ന നടി രഞ്ജിതയെ ആരും മറന്നിട്ടുണ്ടാവില്ല. ഇടയ്ക്ക് ഭക്തി മാര്‍ഗത്തിലേക്ക് പോയ നടിയുടെ ജീവിതം വലിയ വിവാദങ്ങളിലൂടെയാണ് കടന്ന് പോയിരുന്നത്.

2010 ല്‍ തമിഴിലെ ഒരു ചാനല്‍ സംപ്രേഷണം ചെയ്ത നടിയുടെ ബെഡ്‌റൂം സീനുകള്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. കിടപ്പുമുറിയില്‍ നിന്നുള്ള വീഡിയോയില്‍ രഞ്ജിതയ്‌ക്കൊപ്പം നിത്യാനന്ദ സ്വാമിയായിരുന്നു ഉണ്ടായിരുന്നത്.

ഈ വീഡിയോ കെട്ടിച്ചമച്ചതാണെന്ന് ഇരുവരും അവകാശപ്പെട്ടെങ്കിലും പിന്നീട് നിത്യാനന്ദയുടെയും രഞ്ജിതയുടെയും ആണെന്ന് സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ കിടപ്പുമുറിയിലെ ദൃശ്യം പുറത്ത് വിട്ട വാര്‍ത്താ ചാനലുകള്‍ക്കെതിരെ രഞ്ജിത കര്‍ണാടക ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.

പിന്നീട് നടി നിത്യാനന്ദയുടെ കീഴില്‍ സന്ന്യാസം സ്വീകരിക്കുകയും ഇരുവരും ഒരുമിച്ച്‌ പങ്കാളികളായി താമസിക്കുകയുമാണ്. കഴിഞ്ഞ വര്‍ഷം നിത്യാനന്ദയുമായി ബന്ധപ്പെട്ട ഒരു വെബ്സൈറ്റ് ‘നിത്യാനന്ദമയി സ്വാമി’ എന്ന പേരില്‍ രഞ്ജിതയുടെ ചിത്രത്തിനൊപ്പം പ്രദര്‍ശിപ്പിച്ചിരുന്നു.

മാത്രമല്ല സ്വയം പ്രഖ്യാപിത ഹിന്ദു രാഷ്ട്രമായ കൈലാസത്തിന്റെ പ്രധാനമന്ത്രി എന്ന പദവി വഹിക്കുകയാണ് നടിയിപ്പോള്‍. ഇതിനിടെ തന്റെ പേരിലുയര്‍ന്ന് വന്ന വാര്‍ത്തകളെ കുറിച്ച്‌ രഞ്ജിത ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.

നടിയുടെ വാക്കുകളിപ്പോള്‍ വൈറലാവുകയാണ്.’എന്റെ മാനത്തെ മാധ്യമങ്ങള്‍ പരിഹസിച്ചു. ഞാന്‍ ഒരു പണക്കാരിയായ വീട്ടമ്മയല്ല. എന്റെ അച്ഛന്‍ ഒരു ബിസിനസുകാരനല്ല.

ഒരു സാധാരണ മിഡില്‍ക്ലാസ് പെണ്‍കുട്ടിയായ എനിക്ക് ആ സംഭവത്തില്‍ നിന്ന് പുറത്തുവരാന്‍ കഴിഞ്ഞില്ല. അതുമായി ബന്ധപ്പെട്ട കേസില്‍ പോലും എന്നെ രക്ഷിക്കാന്‍ അച്ഛന് കഴിഞ്ഞില്ല.

ഈ പ്രശ്‌നം ഓര്‍ത്ത് ഞാന്‍ ആത്മഹത്യ ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തി. പിന്നെ ഞാനല്ലാതെ കുടുംബം നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ഞാന്‍ അതില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഞാന്‍ നടിയായിരിക്കുമ്പോള്‍ ഷൂട്ടിംഗും പുസ്തകങ്ങളും മാത്രമുള്ള ലോകമായിരുന്നു. പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെ ഞാന്‍ ശാന്തയാവുകയും പക്വതയുണ്ടാക്കുകയും ചെയ്തു.

എങ്കിലും, ആ കയ്‌പേറിയ അനുഭവം ഉണ്ടാക്കിയ വേദന അസഹനീയമാണ്. അതിന്റെ പേരില്‍ ഭര്‍ത്താവും എന്നില്‍ നിന്ന് പിരിഞ്ഞു. എനിക്ക് സംഭവിച്ചത് അദ്ദേഹത്തിന് ഒട്ടും സഹിക്കാനായില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്.

അയാളെ എതിര്‍ക്കാന്‍ എനിക്കും കഴിഞ്ഞില്ല. ഞങ്ങള്‍ രണ്ടുപേരും വേര്‍പിരിഞ്ഞു. ചെറുപ്പം മുതലേ ദൈവത്തോടും ആത്മീയതയോടും എനിക്ക് വലിയ അടുപ്പമായിരുന്നു. ഇന്നും ഞാനത് പിന്തുടരുന്നു.

എന്നെക്കുറിച്ച്‌ പല വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ടാകാം. പക്ഷേ ഞാന്‍ ഇപ്പോഴും നിത്യാനന്ദയുടെ ശിഷ്യയാണ്. ഞാന്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കൂടെയാണ്. ഇനി മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടാകും. ആത്മീയമായി പ്രവര്‍ത്തിക്കുകയാണെന്നുമാണ്,’ രഞ്ജിത മുന്‍പൊരിക്കല്‍ പറഞ്ഞത്.

നിത്യാനന്ദയുമായി ഒരുമിച്ച്‌ പങ്കാളികളെ പോലെ ജീവിക്കുകയാണ് രഞ്ജിതയിപ്പോള്‍. ഒരു ഘട്ടത്തില്‍ നിത്യാനന്ദയ്ക്ക് ഇവിടെ ചില പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം തന്റെ ആളുകളെയും കൂട്ടി ഒരു ദ്വീപിലേക്ക് പോവുകയായിരുന്നു.

എന്നിട്ട് അവിടം കൈലാസം എന്ന രാജ്യമായി സൃഷ്ടിച്ചു. നടിയായിരുന്ന രഞ്ജിതയെ ആ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു. രഞ്ജിത ഇപ്പോള്‍ കൈലാസത്തിന്റെ മുഖ്യമന്ത്രിയായും പ്രവര്‍ത്തിക്കുന്നുവെന്ന് പറയപ്പെടുന്നു.

ഈ പശ്ചാത്തലത്തിലാണ് തന്റെ ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ച്‌ രഞ്ജിത അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായത്. തൊണ്ണൂറുകളില്‍ തമിഴ് സിനിമയിലൂടെ പ്രശസ്ത നടിയായി ഉയര്‍ന്നുവന്ന നടിയാണ് രഞ്ജിത.

പല ഭാഷകളിലും സൂപ്പര്‍ താരങ്ങളുടെ കൂടെ നായികയായി അഭിനയിച്ച രഞ്ജിത ഒരു ഘട്ടത്തില്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ആ സമയത്താണ് നിത്യാനന്ദയ്ക്കൊപ്പമുള്ള വീഡിയോ പുറത്തു വന്നത്.