play-sharp-fill
ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ കരുതിയിരിക്കുക, ഒരുപാട് അപകടങ്ങള്‍ പതിയിരിപ്പുണ്ട്

ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ കരുതിയിരിക്കുക, ഒരുപാട് അപകടങ്ങള്‍ പതിയിരിപ്പുണ്ട്

സ്വന്തം ലേഖകൻ

ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ കരുതിയിരിക്കുക, അനാവശ്യമായ ആ പ്രവൃത്തിയില്‍ ഒരുപാട് അപകടങ്ങള്‍ പതിയിരിപ്പുണ്ട്. ദിവസവും രാവിലെയോ ജോലിസമയത്തെ ഇടവേളകളിലോ ടോയ്‌ലെറ്റ് ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലം ആളുകളില്‍ കൂടിവരികയാണ്. അത് വരുത്തിവെക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അണുബാധ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോയ്‌ലെറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ബാക്ടീരിയ പടരുന്നതിന് കാരണമാകുന്നുണ്ട്. ഉപയോഗത്തിന് ശേഷം ടോയ്‌ലെറ്റ് ഫ്‌ളഷ് ചെയ്യുമ്പോള്‍ നിരവധി ബാക്ടീരിയകള്‍ പുറത്തേക്കെത്തുന്നുണ്ട്. അവ ഫോണിലൂടെ വാഷ്‌റൂമിന് പുറത്തേക്ക് വരുന്നത് തടയാനാണ് അവിടെ മൊബൈല്‍ ഫോണിന്റെ ഉപയോഗം വിലക്കുന്നത്. ഇങ്ങനെ പുറത്തെത്തുന്ന ബാക്ടീരിയ വയറുവേദനയ്‌ക്കോ മറ്റ് അസുഖങ്ങള്‍ക്കോ കാരണമാകുന്നു.

പൈല്‍സ്, ഹെമറോയ്ഡ്‌സ്

ബാക്ടീരിയ പടരാന്‍ മാത്രമല്ല, വേദനാജനകമായ മൂലക്കുരു അഥവാ ഹെമറോയ്ഡ്‌സ് ഉണ്ടാകാനും ഈ ദുശ്ശീലം കാരണമാകുന്നുണ്ട്. ഫോണില്‍ നോക്കി ഒരുപാട് സമയം ടോയ്‌ലെറ്റില്‍ ഇരിക്കുന്നത് മലബന്ധത്തിനിടയാക്കുന്നു. ഇത് ഹെമറോയ്ഡ്‌സ് ഉണ്ടാകാന്‍ കാരണമാകുന്നു.

ടോയ്‌ലെറ്റില്‍ പോകാനായി മൊബൈല്‍ഫോണ്‍ എടുക്കാന്‍ പ്രത്യേകം ഓര്‍ക്കുന്ന ആളുകള്‍ ഇനി അല്‍പം ഭയക്കണം. വാഷ്‌റൂമില്‍ ആവശ്യമായ സമയത്തെക്കാള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരാണ് ഇക്കൂട്ടര്‍. കിട്ടുന്ന അല്‍പം സമയത്ത് സോഷ്യല്‍മീഡിയയിലെ ഒരു റീല്‍ അധികം കാണാന്‍ കഴിയുമെങ്കില്‍ അതാകാം എന്ന് കരുതുന്ന ആളുകളാണ് ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവരിലേറെയും. ഒരാള്‍ പത്ത് മിനിറ്റിലധികം ടോയ്‌ലെറ്റ് ഉപയോഗിക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

മറ്റ് പ്രശ്‌നങ്ങള്‍

മേല്‍പറഞ്ഞ പ്രശ്‌നങ്ങളെ കൂടാതെ കഴുത്ത് വേദനയ്ക്കും ടോയ്‌ലെറ്റിലെ ഫോണ്‍ ഉപയോഗം കാരണമാകുന്നു. തെറ്റായ ഇരുത്തം നടുവേദനയ്ക്കും നീണ്ടനേരം ഫോണിലേക്ക് നോക്കുന്നത് കഴുത്തുവേദനക്കും ഇടയാകുന്നു. ഈ ശീലത്തില്‍ മാനസികമായ സ്വാധീനങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ചും തള്ളിക്കളയാനാകില്ല. സ്വന്തം ചിന്തകളെ നേരിടാനുള്ള മടികാരണം നിരന്തരമായി ഫോണ്‍ ഉപയോഗിക്കാന്‍ ആളുകള്‍ സ്വയം നിര്‍ബന്ധിതരായേക്കാം. എന്നാലിത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

സോഷ്യല്‍ മീഡിയയിലെ കണ്ടന്റ് സ്‌ക്രോള്‍ ചെയ്ത് അതിന്റെ ഉത്തേജനം കാരണം ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിരക്തി തോന്നുന്നു. ടോയ്‌ലെറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ മാത്രമാണോ പ്രശ്‌നം? പുസ്തകം ഉപയോഗിക്കാമോ എന്ന് ചോദിക്കുന്നവരോട് ഒറ്റക്കാര്യമാണ് ആരോഗ്യവിദഗ്ധര്‍ക്ക് ഓര്‍മിപ്പിക്കാനുള്ളത്- കൂടുതല്‍ സമയം അവിടെ ചെലവഴിക്കാതിരിക്കുക. പുസ്തകമോ മൊബൈല്‍ഫോണോ മറ്റെന്ത് എക്‌സ്‌റ്റേണല്‍ സാധനങ്ങളോ ആകട്ടെ അവയുമായി ടോയ്‌ലെറ്റിലേക്ക് പോവാതിരിക്കുക.