play-sharp-fill
പുതിയ പാർട്ടി പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങി, അൻവറിനെ നായകനാക്കി വലിയ നാടകമാണ് നടന്നത്, എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു, എഡിജിപിയുടെ സ്ഥാന​മാറ്റത്തോടെ എല്ലാം അവസാനിച്ചിട്ടില്ല, ഗവർണറെ ഉപയോഗിച്ച് കേരളത്തെ തകർക്കാനാണ് ശ്രമം; പരിഹാസവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: പി വി അൻവറിന്റെ പുതിയ പാർട്ടി പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്ന് പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

പി വി അൻവറിനെ നായകനാക്കി വലിയ നാടകമാണ് നടന്നത്. എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

എഡിജിപിയുടെ സ്ഥാന​മാറ്റത്തോടെ എല്ലാം അവസാനിച്ചിട്ടില്ല. ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്യു കുഴൽനാടൻ പുഷ്പനെ അപമാനിച്ചു. അത് വഴി ചരിത്രത്തെ അപമാനിക്കുന്ന കോമാളിയായി അദ്ദേഹം മാറി. കുഴൽ നാടൻ ചരിത്രം പഠിക്കണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി വയനാട് സന്ദർശനം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നിട്ടും കേന്ദ്രം ഒരു സഹായവും കേരളത്തിന് നൽകിയിട്ടില്ല.

ഗവർണറെ ഉപയോഗിച്ച് കേരളത്തെ തകർക്കാനാണ് ശ്രമം നടക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.