കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം : ഫ്രാൻസിസ് ജോർജ് എം.പി.
കോട്ടയം :- കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതികൾ കാലതാമസം വരുത്താതെ സമയ ബന്ധിതമായി പൂർത്തിയാക്കുവാൻ ഏവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം. പി. പറഞ്ഞു.
ജില്ലയിൽ നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ പദ്ധതികൾക്കായികേന്ദ്ര സർക്കാർ ഗ്രാൻ്റായി നൽകുന്ന തുകകൾ അനുവദിച്ച സമയത്തിനുള്ളിൽ ചെലവഴിച്ച് കൃത്യസമയത്ത് റിപ്പോർട്ട് നൽകിയാൽ മാത്രമേ തുടർന്നുള്ള ഗ്രാൻ്റുകൾ ലഭിക്കുകയുള്ളു. തുക മുഴുവൻ ചെലവഴിക്കാതെ റിപ്പോർട്ട് നൽകിയാൽ തുടർന്നുള്ള ഗ്രാൻ്റിൽ നിന്നും ഇത് കുറവ് ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് മനസിലാക്കി എല്ലാ വകുപ്പ് മേധാവികളും പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലുള്ള പ്രോജക്ടുകൾക്ക് പുറമേ കോട്ടയം ജില്ലക്ക് അനുയോജ്യമായ പ്രത്യേക പ്രോജക്ടുകൾ
തയ്യാറാക്കി സമർപ്പിച്ച് കേന്ദ്ര സർക്കാരിൽ നിന്നും അനുമതി വാങ്ങാൻ ശ്രമിക്കുമെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.
ജില്ലാ കളക്ടർ ജോൺ.വി. ശാമുവേൽ,ദിശാ പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, ഡപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ, ആനീസ്. ജി , എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടന്നു വരുന്ന 21 പദ്ധതികളുടെ പ്രോഗ്രസ് റിപ്പോർട്ട് വകുപ്പ് മേധാവികൾ യോഗത്തിൽ അവതരിപ്പിച്ചു.