പട്ടികജാതി, ദളിത് വിഭാഗങ്ങളിലെ വിവിധ ആവശ്യങ്ങൾ ഉയർത്തി അംബേദ്‌കർ പ്രോഗ്രസ്സിവ് ഡെമോക്രറ്റിക് ഫോറം (എ.പി.ഡി.എഫ്.) ഇന്നു ഉച്ചയ്ക്ക് 2 മണി മുതൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ രാപ്പകൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.
കോട്ടയം: പട്ടികജാതി, ദളിത് വിഭാഗങ്ങളിലെ വിവിധ ആവശ്യങ്ങൾ ഉയർത്തി അംബേദ്‌കർ പ്രോഗ്രസ്സിവ് ഡെമോക്രറ്റിക് ഫോറം (എ.പി.ഡി.എഫ്.) ഇന്നു ഉച്ചയ്ക്ക് 2 മണി മുതൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ രാപ്പകൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.
എ.പി.ഡി.എഫിന്റെ ഏഴു പ്രവർത്തകരാണ് നിരാഹാര സമരത്തിലുള്ളത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള എ.പി.ഡി.എഫ്. പ്രവർത്തകർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
എ.പി.ഡി.എഫ്. വൈസ് ചെയർമാൻ ഡോക്ടർ ഷിബു ജയരാജന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച
സമരം ജനറൽ സെക്രട്ടറി ഷാജു വി. ജോസഫ് ഉദ്ഘാടനം ചെയ്തു. ട്രഷറർ അഡ്വ. സി.ജെ.ജോസ്, ജോയിന്റ് സെക്രട്ടറി എം.സി. മറിയാമ്മ, ഭരണ സമിതിയംഗം കെ.സി. പ്രസാദ്, സുലോചന മണീട് (എറണാകുളം), പി.എ. രാജു (ഇടുക്കി), മധു പുന്നപ്ര (ആലപ്പുഴ), ശരദ് വയനാട് എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലാ കമ്മറ്റി അംഗം ടി.കെ. റെജി സ്വാഗതം പറഞ്ഞു.
2024 ആഗസ്ത് ഒന്നിന് സുപ്രീം കോടതി പുറപ്പെടിവിപ്പിച്ചിരുന്ന വിധിയ്ക്കെതിരായി സമർപ്പിക്കപ്പെട്ട പുനഃ പരിശോധനാ അപേക്ഷകളെല്ലാം 2024 ഒക്ടോബർ 4 നു സുപ്രീം കോടതി തള്ളിക്കളഞ്ഞതോടെ ഓഗസ്റ്റ് ഒന്നിലെ വിധി അന്തിമമാക്കപ്പെട്ടിരിക്കുന്നെന്ന തിരിച്ചറിവ് കൊണ്ടാണ് ഈ സമരം സംഘടിപ്പിക്കപ്പെട്ടത്
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഇടയിൽ ഉപവർഗ്ഗീകരണവും ഉപസംവരണവും അനുവദിച്ച സുപ്രീം കോടതി വിധി മറികടക്കുവാൻ നിയമ നിർമ്മാണം നടത്തുക, പട്ടിക വിഭാഗങ്ങൾക്ക് ക്രീമിലെയർ ബാധമാക്കില്ലെന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുക, പട്ടികജാതി ക്രൈസ്തവർക്ക് പട്ടികജാതി പദവി നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവ്
പുറപ്പെടിവിക്കുക, അടിസ്ഥാന ജന വിദ്യാർത്ഥികളുടെ സ്കോളര്ഷിപ്പിൻറെ അർഹതയ്ക്ക് ഏർപ്പെടുത്തിയ സാമ്പത്തിക മാനദണ്ഡം പിൻവലിക്കുക, സ്‌കോളർഷിപ്പ് വിതരണ രീതി 2021 മാർച്ചിന് മുമ്പത്തേതു പോലെയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. സമരം നാളെ രണ്ടിന് സമാപിക്കും.