അയ്മനത്ത് പഞ്ചായത്ത് ഓഫീസിന് മൂക്കിൻ തുമ്പിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു: അധികൃതർ കണ്ടിട്ടും കാണാത്ത ഭാവത്തിൽ
അയ്മനം: അയ്മനം പഞ്ചായത്ത് ഓഫിസ് തന്നെ നിയമ ലംഘനത്തിന് കൂട്ട് നിൽക്കുന്നതായി ആക്ഷേപം.
പ്ലാസ്‌റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് ശിക്ഷാർഹം.
നിയമം പാലിക്കാൻ ആഹ്വാനം നൽകുകയും, എവിടെയെങ്കിലും കത്തിച്ചാൽ വൻ പിഴയിടുകയും ചെയ്യുന്ന ഉദ്യോഗസ്ഥർ
അയ്മനം പഞ്ചായത്തിന്റെ ഭരണ സിരാകേന്ദ്രത്തിൽ നടക്കുന്ന നിയമലംഘനം കാണുന്നില്ലേ?
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭരണാധികാരികൾ അറിയുന്നില്ലേ? എന്നാണ് നാട്ടിലെ പ്രധാന ചർച്ച സോഷ്യൽ മീഡിയയിലും പ്ലാസ്റ്റിക് കത്തിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നു.
അയ്മനം ഗ്രാമപഞ്ചായത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന കാന്റീൻ നടത്തിപ്പുകാർ പഞ്ചായത്ത് ഓഫിസ് സമുച്ചയത്തിനുള്ളിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് മൂലം സമീപത്തുള്ള സ്കൂളിലും, നേഴ്സറിയിലും,
രുക്ഷ ഗന്ധം. നിയമം പാലിക്കണമെന്ന് പറയുന്ന ഭരണ കേന്ദ്രത്തിനു സമീപം നടക്കുന്ന നിയമ ലംഘനം എന്തേ ഇവർ കാണാത്തത്. അതേ കണ്ടിട്ടും കാണാത്ത ഭാവത്തിലാണോ.