ലോകത്തിലെ ഏറ്റവും വലിയ ഗുഹ: ഞെട്ടിക്കുന്ന കാഴ്ചകള്‍: 2013 -ല്‍ ഗിന്നസ് വേള്‍ഡ് റെക്കോർഡ്സ് ഇതിനെ ഏറ്റവും വലിയ സ്വാഭാവിക ഗുഹയായി അംഗീകരിച്ചു : അറിയാം ഗുഹാ വിശേഷങ്ങൾ .
ഡൽഹി: പ്രപഞ്ചം തന്നെ ഒരു അത്ഭുതമാണ്. നമുക്ക് അറിയുന്നതും അറിയാത്തതുമായ അനേകം മനോഹരമായ ഇടങ്ങളും കാഴ്ചകളും ഈ ലോകത്തുണ്ട്
.അങ്ങനെ, കുറേയേറെ വർഷങ്ങള്‍ക്ക് മുമ്പ് ഒരാള്‍ തികച്ചും യാദൃച്ഛികമായി അതിമനോഹരവും കൗതുകകരവുമായ ഒരു ഗുഹ കണ്ടെത്തി. വിയറ്റ്നാമിലുള്ള ഈ ഗുഹ ലോകത്തിലെ തന്നെ വലിയ ഗുഹയാണ്.
1991 -ലാണ് തികച്ചും യാദൃച്ഛികമായി ഈ ഗുഹ കണ്ടെത്തുന്നത്. സണ്‍ ഡൂംഗ് എന്നാണ് ഈ ഗുഹയുടെ പേര്. വിയറ്റ്നാമില്‍ നിന്നുള്ള ഹോ ഖാൻ എന്നയാളാണ് 1991-ല്‍ ഫോങ് നാ-കെ ബാംഗ് നാഷണല്‍ പാർക്കില്‍ കാട്ടിലൂടെ ട്രെക്കിംഗ് നടത്തവെ ആകസ്മികമായി ലോകത്തിലെ ഏറ്റവും വലിയ ഗുഹ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കൊടുങ്കാറ്റില്‍ നിന്ന് അഭയം തേടുന്നതിനായിട്ടാണ് ആദ്യം ഇയാള്‍ ഗുഹയുടെ പ്രവേശനകവാടത്തിലേക്ക് ചെല്ലുന്നത്.
അന്ന് അയാള്‍ ആ ഗുഹയ്ക്ക് അകത്ത് കയറാനോ അത് എത്രദൂരം വ്യാപിച്ചിട്ടുണ്ടെന്നോ അവിടുത്തെ കാഴ്ചകള്‍ എന്താണെന്നോ ഒന്നും അറിയാൻ ശ്രമിച്ചില്ല. മാത്രമല്ല, പിന്നീട് ആ സ്ഥലം ഏറെക്കുറെ മറന്നുപോവുകയും ചെയ്തു.
എന്നാല്‍, വർഷങ്ങള്‍ക്ക് ശേഷം, ബ്രിട്ടീഷ് കേവ് റിസർച്ച് അസോസിയേഷനില്‍ നിന്നുള്ള ഹോവാർഡ്, ഡെബ് ലിംബെർട്ട് എന്നിവരുമായി അദ്ദേഹം തൻ്റെ അനുഭവം പങ്കുവെച്ചു. നദികളും പച്ചപ്പും നിറഞ്ഞ സണ്‍ ഡൂങ് ഗുഹയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ഈ വിവരണം ഗവേഷകരില്‍ വലിയ കൗതുകമുണർത്തി.
2009 -ല്‍, ഇവരുടെ നേതൃത്വത്തിലുള്ള ഗുഹ പര്യവേക്ഷണം ചെയ്യുന്ന ബ്രിട്ടീഷ്-വിയറ്റ്നാം ഗുഹ പര്യവേഷണ സംഘം ഔദ്യോഗികമായി ഗുഹയില്‍ സർവേ നടത്തി അത് അളന്നു.
38.5 ദശലക്ഷം ക്യുബിക് മീറ്ററുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വാഭാവിക ഗുഹയായി അവർ സണ്‍ ഡൂംഗിനെ പ്രഖ്യാപിച്ചു. 2013 -ല്‍ ഗിന്നസ് വേള്‍ഡ് റെക്കോർഡ്സ് ഇതിനെ ഏറ്റവും വലിയ സ്വാഭാവിക ഗുഹയായി അംഗീകരിച്ചു.
ഇപ്പോള്‍, ഈ ഗുഹയില്‍ സഞ്ചാരികള്‍ സന്ദർശനം നടത്താറുണ്ട്. അല്പം കഠിനമേറിയ യാത്ര തന്നെയാണ് അതെങ്കിലും അതുപോലെ മനോഹരമായ കാഴ്ചകളും ഗുഹ വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. അടുത്തിടെ ഈ ഗുഹയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിക്കുന്ന ഒരു പോസ്റ്റ് ഇൻസ്റ്റഗ്രാമില്‍ വൈറലായിരുന്നു.