ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടച്ചിട്ട സ്പായുടെ വാതിൽ തുറന്നു: വലയിലായത് വൻ സെക്സ് റാക്കറ്റ്: അഞ്ച് സ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്നത് മൂന്ന് പുരുഷന്മാര്‍
ജയ്പൂർ: സ്പായുടെ മറവില്‍ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റിനെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പിടികൂടി. രാജസ്ഥാനിലെ ജയ്പൂരിലുള്ള സാദറിലാണ് സംഭവം.
ശുചീകരണ ക്യാമ്പിന്റെ ഭാഗമായി പ്രദേശത്ത് എത്തിയ ബാമർ ജില്ലാ കളക്ടർ ടീന ദാബിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് അടച്ചിട്ടിരുന്ന സ്പായില്‍ നിന്നും അഞ്ച് സ്ത്രീകളെയും മൂന്നു പുരുഷന്മാരെയും പിടികൂടിയത്.
ശുചീകരണ ക്യാമ്പില്‍ എത്തിയ കളക്ടർ പ്രദേശത്തെ അടച്ചിട്ടിരുന്ന സ്പായില്‍ മിന്നല്‍ പരിശോധന നടത്താൻ ഉത്തരവിട്ടതോടെയാണ് പെണ്‍വാണിഭ സംഘം വലയിലായത്. അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു സ്പാ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, വിളിച്ചിട്ടും പ്രതികരണം ഉണ്ടാകാതിരുന്നതോടെയാണ് സംശയം വർധിച്ചത്. സെക്‌സ് റാക്കറ്റിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. മറ്റ് രീതിയിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
സാദറില്‍ നടന്നുവരികയായിരുന്ന ഒരു ശുചീകരണ ക്യാമ്പിന്റെ പുരോഗതി പരിശോധിക്കാനാണ് ജില്ലാ കളക്ടർ എത്തിയത്. ഇതിനിടെയാണ് പ്രദേശത്ത് ഒരു സ്പായുടെ വാതിലുകള്‍ അകത്തു നിന്ന് അടച്ചിട്ടിരിക്കുന്ന ശ്രദ്ധയില്‍പ്പെട്ടത്.
സ്പാ അടഞ്ഞ് കിടക്കുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ കളക്ടർ ഇവിടെ പരിശോധന നടത്താൻ ഉദ്യോഗസ്ഥരേയും കൂട്ടി എത്തുകയായിരുന്നു.
ദീർഘനേരം വാതിലില്‍ മുട്ടിയിട്ടും ആരും തുറന്നില്ല. തുടർന്ന് മേല്‍ക്കൂര പൊളിച്ച് അകത്ത് കടക്കാനും പൊലീസ് ശ്രമിച്ചു. ഒടുവില്‍ ബലമായി വാതില്‍ തുറന്നാണ് അകത്തേക്ക് കയറിയത്. അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് ഈ സമയം അവിടെയുണ്ടായിരുന്നത്