play-sharp-fill
തിരുവനന്തപുരം കഴക്കൂട്ടത്ത് പെൺകുട്ടിയെ ഫ്ലാറ്റിൽ കയറി ബലാത്സംഗം ചെയ്ത കേസിൽ, പ്രതി കൂപ്പർ ദീപു മധുരയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് സൂചന ലഭിച്ചതായി പോലീസ്

തിരുവനന്തപുരം കഴക്കൂട്ടത്ത് പെൺകുട്ടിയെ ഫ്ലാറ്റിൽ കയറി ബലാത്സംഗം ചെയ്ത കേസിൽ, പ്രതി കൂപ്പർ ദീപു മധുരയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് സൂചന ലഭിച്ചതായി പോലീസ്

കഴക്കൂട്ടം: കഴക്കൂട്ടത്ത് പെൺകുട്ടിയെ ഫ്ലാറ്റിൽ കയറി ബലാത്സംഗം ചെയ്ത സംഭവത്തിൽ
പ്രതി കൂപ്പർ ദീപു ഒളിവിൽ കഴിയുന്ന സ്ഥലത്തെപ്പറ്റി സൂചന ലഭിച്ചതായി കഴക്കൂട്ടം പൊലീസ്.

പ്രതി മധുരയിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴക്കൂട്ടം എ സി പി നിയാസ് നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അപ്പാർട്ടുമെന്റിൽ കയറി പെൺകുട്ടിക്ക് ബലമായി മദ്യം നൽകി ബലാത്സംഗം ചെയ്തെന്നാണ് കേസ്.

രണ്ട് ദിവസം മുമ്പാണ് അതിക്രമം നടന്നതെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അപ്പാർട്ട്മെന്റിലാണ് പെൺകുട്ടി താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്ലാറ്റിലെത്തിയ സുഹൃത്തിന്റെ സുഹൃത്ത് ദീപുവാണ് പീഡനത്തിന് ഇരയാക്കിയത്.

സുഹൃത്തുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ദീപു എത്തിയത്. ഇതിനിടെ ബലമായി മദ്യം കുടിപ്പിച്ച് ക്രൂരമായി ബലാത്സം​ഗം ചെയ്യുകയായിരുന്നു.

പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.