play-sharp-fill
തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കുന്ന സിലിണ്ടറിൽ നിന്ന് പാചകവാതകം ചോർന്നതറിയാതെ വിളക്കുമായി അകത്ത് കയറി; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു

തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കുന്ന സിലിണ്ടറിൽ നിന്ന് പാചകവാതകം ചോർന്നതറിയാതെ വിളക്കുമായി അകത്ത് കയറി; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു

തിരുവനന്തപുരം: പാചകവാതകം ചോർന്ന് പൊള്ളലേറ്റ മേൽശാന്തി മരിച്ചു.

ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കുന്ന സിലിണ്ടറിൽ നിന്ന് പാചകവാതകം ചോർന്ന് കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരിയാണ് മരിച്ചത്.

തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയവേയാണ് അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിടപ്പള്ളിയിൽ നിവേദ്യമൊരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപ്പിടിത്തമുണ്ടായത്. സിലിണ്ടറിന്റെ വാൽവിൽനിന്നാണ് പാചകവാതകം ചോർന്നത്.