play-sharp-fill
കുമരകം കലാഭവൻ നവരാത്രി മഹോത്സവങ്ങൾക്ക് ഇന്ന് തുടക്കമായി:കലാമത്സരങ്ങൾ, കവിയരങ്ങ്, സംഗീത സദസ് എന്നിവയാണ് ഇന്നത്തെപരിപാടികൾ

കുമരകം കലാഭവൻ നവരാത്രി മഹോത്സവങ്ങൾക്ക് ഇന്ന് തുടക്കമായി:കലാമത്സരങ്ങൾ, കവിയരങ്ങ്, സംഗീത സദസ് എന്നിവയാണ് ഇന്നത്തെപരിപാടികൾ

കോട്ടയം: കുമരകം കലാഭവന്റെ ആദിമുഖ്യത്തിൽ ഗവ:എച്ച് എസ് എസ് യു.പി സ്കൂൾ ഹാളിൽ സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവം ഇന്ന് ആരംഭിക്കും. രാവിലെ 9.00 ന് പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി.

സമ്മേളനം റവ:ഫാ. സിറിയക് വലിയപറമ്പിൽ ഉദ്ഘാടനം ചെയ്യും. വർക്കിംഗ് പ്രസിഡൻറ് ടി.കെ ലാൽ ജ്യോത്സ്യർ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജനപ്രതിനിധികളായ മേഘലാ

ജോസഫ്, ആർഷാ ബൈജു,ദിവ്യാ ദാമോദരൻ, കലാഭവൻ ഭാരവാഹികളായ പി.വി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസേനൻ,സാൽവിൻ കൊടിയന്ത്ര , അമ്മാൾ സാജുലാൽഎന്നിവർ സംസാരിക്കും.10.30 ന് കലാമത്സരങ്ങൾ തുടർന്ന്

വൈകുന്നേരം 5.00ന് കവിയരങ്ങ് പീ.രാഘവൻ പഠന കേന്ദ്രം ചെയർമാൻ
ബി. ശശികുമാർ ഉദ്ഘാടനം ചെയ്യും .

കലാഭവൻ വൈസ് പ്രസിഡണ്ട് പി.എസ് സദാശിവൻ അധ്യക്ഷത വഹിക്കും.ജഗദമ്മ

മോഹനൻ.പി കെ ശാന്തകുമാർ, കെ.എൻ ബാലചന്ദ്രൻ എന്നിവർ സംസാരിക്കും. 20 കവികൾ പങ്കെടുക്കും.7.00 ന് ചിന്തുരാജ് തിരുവല്ലയുടെ സംഗീത സദസ്സ് തുടങ്ങിയ പരിപാടികളാണ്

ഇന്നുള്ളത് എന്ന് പ്രസിഡൻ്റ്  എം.എൻ ഗോപാലൻ ശാന്തിയും  എസ്.ഡി പ്രേംജിയും അറിയിച്ചു.