play-sharp-fill
റേഷൻ കടകൾക്ക് ഇന്ന് അവധി ; അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച

റേഷൻ കടകൾക്ക് ഇന്ന് അവധി ; അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റേഷൻ കടകൾക്ക് ഇന്ന് അവധി. കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിങ് നടപടികളുമായി റേഷൻകട ലൈസൻസികൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പൊതു അവധി റേഷൻകടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. റേഷകടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. സജിത് ബാബു ഇതുസംബന്ധിച്ച ഉത്തരവിറക്കി. സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള സഹകരണ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ നാളെ അവധിയായിരിക്കും.മഹാനവമിയോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് സഹകരണ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാനവമിയുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.