വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് പോക്കറ്റ് മണി നൽകിയും ഓണ്‍ലൈൻ ജോലികളില്‍ കുടുക്കിയും സൈബർ തട്ടിപ്പ് സംഘങ്ങള്‍ ; പോക്കറ്റ് മണി നല്‍കുമ്പോള്‍ വിദ്യാർത്ഥികള്‍ പകരം നല്‍കേണ്ടത് ബാങ്ക് വിവരങ്ങള്‍ ; മുന്നറിയിപ്പുമായി പോലീസ്
സ്വന്തം ലേഖകൻ
തൃശൂർ: തട്ടിയെടുത്ത ലക്ഷങ്ങള്‍ വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് പോക്കറ്റ് മണിയായി അയച്ചും മറ്റ് അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുക്കാനുളള ഓണ്‍ലൈൻ ജോലികളില്‍ കുടുക്കിയും പുതിയ രീതിയുമായി സൈബർ തട്ടിപ്പ് സംഘങ്ങള്‍.
ഇവർക്ക് പതിനായിരമോ ഇരുപതിനായിരമോ പോക്കറ്റ് മണി നല്‍കുമ്പോള്‍ വിദ്യാർത്ഥികള്‍ പകരം നല്‍കേണ്ടത് ബാങ്ക് വിവരങ്ങളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പണമില്ലാത്ത അക്കൗണ്ട് വിവരം നല്‍കിയാല്‍ ഒന്നും നഷ്ടപ്പെടില്ലെന്ന് കരുതി, നിരവധി വിദ്യാർത്ഥികളാണ് വിവരങ്ങള്‍ ഇതിനോടകം കൈമാറിയിരിക്കുന്നത്. ഈ അക്കൗണ്ടുകളിലേക്ക് തട്ടിയെടുത്ത തുകകള്‍ ട്രാൻസ്ഫർ ചെയ്ത് സൈബർ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷനേടാനായി തട്ടിപ്പുകാർ പുതിയ വഴി കണ്ടെത്തുകയായിരുന്നു.
ഒടുവില്‍ പിടിക്കപ്പെട്ടത് വിദ്യാർത്ഥികളും. വടക്കെ ഇന്ത്യയിലാണ് സംഘങ്ങളാണ് ഉള്ളതെന്ന് സൈബർ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പ്രതികളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതോടെയാണ് കെണിയെകുറിച്ചുളള നിർണായക വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ വിദ്യാർത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസും മുന്നറിയിപ്പ് നല്‍കി.