പുതുവര്‍ഷം പിറക്കാന്‍ ഇനി വെറും രണ്ടര മാസം ; 2025ലെ പൊതു അവധികള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു, പൊതു അവധി ദിനങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ; അഞ്ച് പൊതുഅവധികള്‍ ഞായറാഴ്ച കൊണ്ടുപോകും, 2025ലെ അവധി ദിനങ്ങള്‍ ഇപ്രകാരം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുതുവര്‍ഷം പിറക്കാന്‍ ഇനി വെറും രണ്ടര മാസം മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോഴിതാ അടുത്ത വര്‍ഷം (2025) നല്കുന്ന പൊതു അവധി ദിനങ്ങളുടെ പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പൂര്‍ണ അവധി ദിനങ്ങള്‍ക്കൊപ്പം സമ്പൂര്‍ണ അവധി ദിനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഈ വര്‍ഷത്തെ പൊതുഅവധി ദിനങ്ങളില്‍ അഞ്ചെണ്ണം വരുന്നത് ഞായറാഴ്ച ദിവസങ്ങളിലാണ്. റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങളാണ് ഞായാറാഴ്ച വരുന്നത്.
തൊഴില്‍ നിയമം-ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്മെന്റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958 -ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുളളൂ. 14.03.2025 (വെള്ളിയാഴ്ച) ഹോളിദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശികാവധി അനുവദിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും സര്‍ക്കാര്‍ അവധിയായിരിക്കും. ഗാന്ധി ജയന്തിയും, വിജയ ദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോ. ബി.ആര് അംബേദ്കര്‍ ജയന്തിയും, വിഷുവും ഒരു ദിവസമാണ്. മറ്റ് സര്‍ക്കാര്‍ അവധി ദിവസങ്ങള്‍ ചുവടെജനുവരി 2: മന്നം ജയന്തി, ജനുവരി 26: റിപബ്ലിക് ദിനം, ഫെബ്രുവരി 26: മഹാശിവരാത്രി, മാര്‍ച്ച് 31: ഈദുല്‍ ഫിത്തര്‍, ഏപ്രില്‍ 14: വിഷു/ അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 17: പെസഹ വ്യാഴം, ഏപ്രില്‍ 18: ദുഃഖവെള്ളി,
മെയ് 1: മെയ്ദിനം, ജൂണ്‍ 6: ബക്രീദ്, ജൂലൈ 24: കര്‍ക്കടക വാവ്, ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 28: അയ്യങ്കാളി ജയന്തി, സെപ്റ്റംബര്‍ 4: ഒന്നാം ഓണം, സെപ്റ്റംബര്‍ 5: തിരുവോണം/ നബിദിനം, സെപ്റ്റംബര്‍ 6: മൂന്നാം ഓണം, സെപ്റ്റംബര്‍ 7: നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, ഒക്ടോബര്‍ 1: മഹാനവമി, ഒക്ടോബര്‍ 2: വിജയദശമി/ ഗാന്ധിജയന്തി, ഒക്ടോബര്‍ 20: ദീപാവലി, ഡിസംബര്‍ 25: ക്രിസ്മസ്