ഭൂ നികുതിയും കെട്ടിട നികുതിയും ഇനി വിദേശത്തിരുന്ന് അടക്കാം; ഡിജിറ്റലായി റവന്യൂ വകുപ്പ്, പുതുതായി 12 ഇ-സേവനങ്ങൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭൂ നികുതി, കെട്ടിട നികുതി, തരം മാറ്റമടക്കമുള്ള സേവനങ്ങൾ പ്രവാസികൾക്ക് ഇന് ഓൺലൈനായി നടത്താം. റവന്യൂ വകുപ്പ് നടപ്പിലാക്കുന്ന പുതിയ 12 ഇ-സേവനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. ഭൂനികുതി, കെട്ടിട നികുതി, അധിക നികുതി എന്നിവ ഓൺലൈൻ വഴി അടയ്ക്കാൻ സാധിക്കുന്ന വെബ് പോർട്ടലാണ് നിലവിൽ വന്നിരിക്കുന്നത്. ഇതുവഴി നിലവിൽ 12 സേവനങ്ങൾ ലഭ്യമാകും.
പ്രവാസികൾക്ക് ഭൂ നികുതി, കെട്ടിട നികുതി, തരം മാറ്റമടക്കമുള്ള സേവനങ്ങൾ ഓൺലൈനായി നടത്താം എന്നത് കേരളത്തിന്റെ ചരിത്ര നേട്ടമാന്നെന്ന് മന്ത്രി പറഞ്ഞു. ലോക കേരളസഭയില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് 10 രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഓണ്‍ലൈനായി കേരളത്തിലെ അവരുടെ ഭൂമിക്ക് നികുതി അടയ്ക്കാനുള്ള സൗകര്യമൊരുക്കുന്നത്. യുകെ, യുഎസ്എ, കാനഡ, സിംഗപ്പൂര്‍, സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ എന്നീ രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് ഈ സേവനം ലഭിക്കും. www.revenue.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി ഭൂനികുതി, കെട്ടിട നികുതി, അധിക നികുതി, തരം മാറ്റ ഫീസ് എന്നിവ ഒടുക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് ആക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വില്ലേജ് ഓഫീസുകൾ മുതൽ ഡയറക്ടറേറ്റ് വരെയുള്ള മുഴുവൻ സ്ഥാപനങ്ങളും സേവനങ്ങളും ഡിജിറ്റലാക്കി മാറ്റും. ലോക കേരള സഭയുടെ രണ്ടാമത്തെ എഡിഷനിൽ റവന്യു വകുപ്പ് പ്രഖ്യാപിച്ച പ്രവാസി മിത്രം പോർട്ടലിലൂടെ പ്രവാസികൾക്ക് റവന്യു അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കുന്നതിനുള്ള അവസരം ഇ-സേവനങ്ങളിലൂടെ ലഭിക്കും.
ഭൂമിയിൻമേൽ ബാങ്കുകളിൽ നിന്നുള്ള വായ്പയുടെ വിശദാംശങ്ങൾ അറിയുന്ന ഇലക്ട്രോണിക് മോർട്ട്ഗേജ് റിക്കോർഡർ മറ്റൊരു പ്രധാന സേവനമാണ്. ഭൂമിയേറ്റെടുക്കൽ നടപടി ക്രമങ്ങൾ സുതാര്യമാക്കുക എന്നതാണ് ലാൻഡ് അക്വിസിഷൻ മാനേജ്മെന്റ് സിസ്റ്റം എന്ന സേവനത്തിന്റെ ലക്ഷ്യം. റവന്യു ഇ-സർവീസുകൾ മൊബൈൽ ആപ്പിലൂടെ ഉടൻ തന്നെ ലഭ്യമാകുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.
10 വിദേശ രാജ്യങ്ങളിൽ ലഭ്യമാകുന്ന ഭൂസംബന്ധമായ സേവനങ്ങൾ, ഇലക്ട്രോണിക് മോർട്ട്‌ഗേജ് റിക്കോർഡറായ www.emr.kerala.gov.in, ഏത് ഭൂമിയും തിരയുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്ന www.revenue.kerala.gov.in, കെ ബി ടി അപ്പീൽ-ഓൺലൈൻ സംവിധാനം, റവന്യൂ റിക്കവറി ഡിജിറ്റൽ പെയ് മെന്റ്, ബിസിനസ് യൂസർ -PAN ഉപയോഗിച്ചുള്ള ലോഗിൻ സൗകര്യം, റവന്യൂ ഇ – സർവ്വീസ് മൊബൈൽ ആപ്പ്, ലാൻഡ് അക്വിസിഷൻ മാനേജ്മെന്റ് സിസ്റ്റമായ www.lams.revenue.kerala.gov.in, വില്ലേജ് ഡാഷ്ബോർഡ് VOMIS, ഗ്രീവെൻസ് & ഇന്നോവേഷൻസ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, റവന്യൂ ഇ-കോടതി എന്നിവയാണ് പുതിയതായി നടപ്പിലാക്കുന്ന ഇ-സേവനങ്ങൾ.