play-sharp-fill
ചോദ്യങ്ങള്‍ക്ക് മറുപടി നൽകിയില്ല ; മൂന്നര വയസുകാരനെ ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു ; സംഭവത്തിൽ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ചോദ്യങ്ങള്‍ക്ക് മറുപടി നൽകിയില്ല ; മൂന്നര വയസുകാരനെ ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു ; സംഭവത്തിൽ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി മട്ടാഞ്ചേരിയില്‍ മൂന്നര വയസുകാരനെ മര്‍ദിച്ച അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മട്ടാഞ്ചേരി സ്മാര്‍ട്ട് പ്ലേ സ്‌കൂളിലെ അധ്യാപിക സീതാലക്ഷ്മിയെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിയെ ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു എന്ന രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപികയെ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിന് ചൂരല്‍ കൊണ്ട് അടിക്കുകയായിരുന്നു. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് എന്ന സ്ഥാപനത്തിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം കുട്ടി വീട്ടിലെത്തി വസ്ത്രം മാറിയപ്പോഴാണ് രക്ഷിതാക്കള്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും അധ്യാപികയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ തല്ലിയതിന്റെ പാടുകള്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്.