play-sharp-fill
പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന നാട്ടുവഴികളിലെ പൂക്കളെ പരിചയപ്പെടാം

പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന നാട്ടുവഴികളിലെ പൂക്കളെ പരിചയപ്പെടാം

സ്വന്തം ലേഖകൻ

ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകൾ നിലവിൽ പ്രമേഹ രോ​ഗികളാണെന്നാണ് റിപ്പോർട്ടുകൾ. പ്രമേഹമെന്ന് കേട്ടാലേ ഭക്ഷണത്തിൽ കർശന നിയന്ത്രണങ്ങളാണ്. എന്നാൽ നമുക്ക് ചുറ്റുമുള്ള ചില പൂക്കൾക്ക് പ്രമേഹത്തെ വരുതിയിലാക്കാൻ സാധിക്കും. ഏതൊക്കെയാണ് ആ പൂക്കളെന്ന് നോക്കാം

കാണാൻ ഭം​ഗിയുള്ള ഒരു അലങ്കാര പുഷ്പം മാത്രമല്ല ഡാലിയ, പ്രമേഹത്തിന് പറ്റിയെ ഒരു ഉ​ഗ്രൻ ഔഷധം കൂടിയാണിവ. ഡാലിയ പൂക്കളുടെ ഇതളുകളിൽ അടങ്ങിയിരിക്കുന്ന ബ്യൂട്ടീൻ ഉൾപ്പെടെയുള്ള മൂന്ന് തന്മാത്രകൾ പ്രീ-ഡയബെറ്റിക്സ്, പ്രമേഹ രോ​ഗികളിൽ തലച്ചോറിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ നാട്ടിൽപുറങ്ങളിൽ സർവസാധാരണമായി കാണപ്പെട്ടുന്ന ഒരു പൂച്ചെടിയാണ് നിത്യകല്യാണി. ഇവ പ്രമേഹ രോ​ഗികളിൽ വളരെ ​ഗുണം ചെയ്യും. വളരെ പെട്ടെന്ന് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ ഇതിന് സാധിക്കും. എന്നാൽ നിത്യകല്യാണിയുടെ അമിത ഉപയോ​ഗം ആരോ​ഗ്യത്തിന് ഹാനികരമാണ്.

വാഴക്കൂമ്പ് പ്രമേഹ രോ​ഗികളിൽ ഏറെ ഫലപ്രദമാണ്. ഇവയ്ക്ക് ആന്റി-ഡയബെറ്റിക് ​ഗുണങ്ങളുണ്ട്. ഇവ പ്രമേഹ രോ​ഗികൾ ഡയറ്റിൽ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാൻ സഹായിക്കും. കൂടാതെ ഇതിൽ‌ ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ആരോ​ഗ്യകരമായി ക്രമീകരിക്കാനുള്ള കഴിവ് നമ്മുടെ ചെമ്പരത്തിക്കുണ്ട്. നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയ ചെമ്പരത്തി പ്രമേ​ഹ രോ​ഗികൾ ഇടയ്ക്ക് ഡയറ്റിന്റെ ഭാ​ഗമാക്കുന്നത് പ്രമേഹം നിയന്ത്രിക്കാനും ആരോ​ഗ്യം മെച്ചപ്പെടാനും സഹായിക്കും.

നമ്മുടെ നാട്ടുവഴികളിൽ സർവസാധാരണമായ ശംഖുപുഷ്പത്തിന് പ്രമേഹത്തെ വരുതിയിലാക്കാനുള്ള കഴിവുണ്ട്. ഇവയിൽ ഹൈപ്പോ​ഗ്ലൈസെമിക് ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാൻ സഹായിക്കും.