play-sharp-fill
സിനിമയുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിന് എത്തിയപ്പോള്‍ ആക്രമിച്ചു : വനിതാ നിര്‍മാതാവിന്റെ പരാതി ; നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

സിനിമയുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിന് എത്തിയപ്പോള്‍ ആക്രമിച്ചു : വനിതാ നിര്‍മാതാവിന്റെ പരാതി ; നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി : വനിതാ നിർമാതാവിന്റെ പരാതിയില്‍ നാല് നിർമാതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞു. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് നടപടി.

നിർമാതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോർട്ട് തേടി. സിനിമയുമായി ബന്ധപ്പെട്ട തർക്കപരിഹാരത്തിന് എത്തിയപ്പോള്‍ ആക്രമിച്ചു എന്ന പരാതിയില്‍ എറണാകുളം സെൻട്രല്‍ പൊലീസാണ് നിർമാതാക്കള്‍ക്കെതിരെ കേസെടുത്തത്. ഒമ്ബത് നിർമാതാക്കള്‍ക്കെതിരെയാണ് കേസ്.

ഇതില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനായിരുന്നു നിർമാതാക്കള്‍ക്ക് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചാണ് നിർമാതാക്കള്‍ കോടതിയെ സമീപിച്ചത്. ആന്റോ ജോസഫ്, പി. രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group