ക്രിക്കറ്റ് കളിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
പത്തനംതിട്ട: ക്രിക്കറ്റ് കളിക്കുന്നതിനിടെ കാൽവഴുതി ഉപയോഗശൂന്യമായ കിണറ്റിൽ വീണ് വിദ്യർത്ഥി മരിച്ചു. പത്തനംതിട്ട തട്ടാക്കുഴി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അർജുൻ ആണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം വീട്ടിനടുത്തുളള പറമ്പിൽ ക്രിക്കറ്റ് കളിക്കിടെയാണ് അപകടം നടന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Third Eye News Live
0