play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; 20 – കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; 20 – കാരൻ അറസ്റ്റിൽ

തൃശ്ശൂർ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ 20 കാരൻ അറസ്റ്റിൽ.

പഴഞ്ഞി അരുവായി സ്വദേശി ആദര്‍ശിനെ(20)യാണ് കുന്നംകുളം പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയം മുതല്‍ ഇയാള്‍ പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പോലീസ് വ്യക്തമാക്കി.

തുടർന്ന് വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. വിവാഹത്തില്‍ നിന്നും പ്രതി പിന്തിരിയാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതായും പറയുന്നു. തുടർന്ന് പെണ്‍കുട്ടി കുന്നംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ ആയിരിന്നു പ്രതി അറസ്റ്റിലായത്. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.