play-sharp-fill
ശബരിമല മേൽശാന്തി, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് തുലാം ഒന്നിന്: ഋഷികേശ് വർമയും എം. വൈഷ്ണവിയുമാണ് നറുക്കെടുക്കുക: പന്തളം കൊട്ടാരത്തിൽ നിന്നും ഒക്ടോബർ 16 നാണ് ഇരുവരും പുറപ്പെടുക.

ശബരിമല മേൽശാന്തി, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് തുലാം ഒന്നിന്: ഋഷികേശ് വർമയും എം. വൈഷ്ണവിയുമാണ് നറുക്കെടുക്കുക: പന്തളം കൊട്ടാരത്തിൽ നിന്നും ഒക്ടോബർ 16 നാണ് ഇരുവരും പുറപ്പെടുക.

സ്വന്തം ലേഖകൻ
തിരുവനന്തപുരം: 2024 വർഷത്തെ ശബരിമല മേൽശാന്തിയെയും മാളികപ്പുറം മേൽശാന്തിയെയും
ഇക്കുറി ഋഷികേശ് വർമയും എം. വൈഷ്ണവിയും നറുക്കെടുക്കും.

പന്തളം കൊട്ടാരത്തിൽ നിന്നും ഒക്ടോബർ 16 നാണ് ഇരുവരും പുറപ്പെടുക.

പന്തളം നടുവിലേ മുറി കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി പ്രദീപ് കുമാർ വർമയുടെ മകൾ പൂർണ വർമ – ഗിരീഷ് വിക്രം ദമ്പതികളുടെ മകനാണ് ഋഷികേശ് വർമ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്തളം വടക്കേടത്തു കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ – പ്രീജ ദമ്പതികളുടെ മകൾ ആണ് വൈഷ്ണവി .

ഒക്ടോബർ 16 ന് ഉച്ചക്കു ശേഷം തിരുവാഭരണ മാളികയുടെ മുൻവശം കെട്ടു നിറച്ച് വലിയകോയിക്കൽ ക്ഷേത്ര ദർശന ശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പമാണ് ശബരിമലക്ക് യാത്ര തിരിക്കുക.

ഋഷികേശ് വർമ ശബരിമല മേൽശാന്തിയെയും വൈഷ്ണവി മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും.

തുലാം ഒന്നിനാണ് നറുക്കെടുപ്പ്