play-sharp-fill
ആനിരാജയുടെ പ്രതികരണം അന്നും ഇന്നുംവിവാദം: മുൻപ് പറഞ്ഞത് പോലീസിലെ സംഘ പരിവാർ സാന്നിധ്യം: ഇപ്പോഴത് യാഥാർത്ഥ്യമായി: പിന്നീട് പറഞ്ഞത് പിഡന കേസിൽപെട്ട മുകേഷ് രാജിവയ്ക്കണമെന്ന്

ആനിരാജയുടെ പ്രതികരണം അന്നും ഇന്നുംവിവാദം: മുൻപ് പറഞ്ഞത് പോലീസിലെ സംഘ പരിവാർ സാന്നിധ്യം: ഇപ്പോഴത് യാഥാർത്ഥ്യമായി: പിന്നീട് പറഞ്ഞത് പിഡന കേസിൽപെട്ട മുകേഷ് രാജിവയ്ക്കണമെന്ന്

തിരുവനന്തപുരം:ആനിരാജ നേതൃത്വവുമായിആലോചിക്കാതെ പ്രതികരിക്കരുത് എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കത്തെഴുതിയെന്ന വാർത്തയാണ് ഇപ്പോള്‍ ചർച്ചയായിരിക്കുന്നത്.

ആനി രാജയ്‌ക്കെതിരെ സിപിഐ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയെന്നാണ് റിപ്പോർട്ട്. സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേതൃത്വവുമായി ആലോചിക്കാതെ പ്രതികരണം നടത്തിയെന്നാണ് പരാതി.

കഴിഞ്ഞമാസം 25 ന് നടന്ന ദേശീയ എക്‌സിക്യൂട്ടീവിന് മുന്നോടിയായിട്ടായിരുന്നു കത്ത്. ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ഇടത് എംഎല്‍എ മുകേഷ് രാജിവെക്കണമെന്ന് ആനി രാജ ആവശ്യപ്പെട്ടിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് കത്ത്. കാനം രാജേന്ദ്രന്‍ അധ്യക്ഷനായിരുന്ന സമയത്തും ആനി രാജയ്‌ക്കെതിരെ കത്ത് എഴുതിയിരുന്നു. പൊലീസിലെ സംഘപരിവാര്‍ സാന്നിധ്യത്തെക്കുറിച്ച്‌ പ്രതികരിച്ചതിന്റെ പേരിലായിരുന്നു അന്നത്തെ കത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുകേഷിന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനിന്ന ആനി രാജയെ തള്ളി അന്നുതന്നെ ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. ഇവിടുത്തെ കാര്യങ്ങള്‍ പറയാന്‍ സിപിഐക്ക് സംസ്ഥാന നേതൃത്വമുണ്ട്. കേരളത്തിലെ രാഷ്ട്രീയം പറയേണ്ടത് സിപിഐ സംസ്ഥാന സെക്രട്ടറിയാണ്.

അതൊരു വ്യവസ്ഥാപിത ബോധ്യമാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ലൈംഗികാതിക്രമ കേസില്‍ ആരോപണ വിധേയന്‍ എന്ന നിലയില്‍ ഒരു നിമിഷം പോലും അദ്ദേഹം എംഎല്‍എ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നാണ് ആനിരാജ പറഞ്ഞത്.

മുകേഷ് രാജി വെക്കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു. ആനി രാജയുടെ നിലപാടിനെ പിന്തുണച്ച്‌ മന്ത്രി ചിഞ്ചുറാണിയും രംഗത്തെത്തിയിരുന്നു.

ഞങ്ങള്‍ സംസ്ഥാന അടിമകള്‍ക്ക് ദേശീയ നേതൃത്വം ആവശ്യമില്ല എന്നാണോ ബിനോയ് വിശ്വം പറഞ്ഞു വരുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്ന് പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയാൻ ഉള്ള നട്ടെല്ല് ബിനോയ്ക്ക് ഉണ്ടോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.ഇല്ല എന്നത് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും.

അതു തന്നെയായിരുന്നു കാനം രാജേന്ദ്രൻ ആയിരുന്നപ്പോഴും ഉണ്ടായിരുന്നത്. പക്ഷേ, ആനി രാജ മുഖം നോക്കാതെ കാര്യം പറയും. അത് അന്നും അങ്ങനെയാണ് ഇന്നും അങ്ങനെയാണ്. എല്ലാ പാർട്ടിയിലും കേന്ദ്ര നേതൃത്വം ആണ് വലുത്. എന്നാല്‍ സിപിഐയിലും സിപിഎമ്മിലും സംസ്ഥാന നേതൃത്വം ആണ് വലുത്.

പിന്നെ സിപിഐ കേന്ദ്ര നേതൃത്വത്തിന് കത്ത് എഴുതി വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയ രീതി എത്ര ശരി എന്നും ചിന്തിക്കണം. പാർട്ടിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിന് വിരുദ്ധമല്ലാത്ത നിലപാട് പറയുവാൻ ആനി രാജയ്ക്കും അവകാശമുണ്ടെന്നതും നിഷേധിക്കാൻ പാടില്ലാത്തതാണ്. കേന്ദ്ര നേതൃത്വത്തിനാണോ അതോ മാധ്യമ നേതൃത്വത്തിനാണോ കത്തെഴുതിയത് എന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയാല്‍ നന്നായിരിക്കും.

ആനി രാജയുടെ നിലപാട് കമ്മ്യൂണിസ്റ്റ് തത്വത്തില്‍ അധിഷ്ടിതമാണ്. ആര് അതിനെ വെട്ടിമുറിയ്ക്കാൻ നോക്കിയാലും പെട്ടെന്നോന്നും അത് മുറിഞ്ഞു പോരില്ല. നല്ല കഴിവുള്ള ആനി രാജായെ ഒതുക്കാൻ ബിനോയ് ആവുന്നത് പണിയുന്നുണ്ട്. അതിൻറെ ഭാഗമായാണ് രാഹുല്‍ ഗാന്ധിക്കെതിരെ ആ പാവത്തിനെ വയനാട്ടില്‍ കൊണ്ടു നിർത്തിയതെന്നും ചിലർ പ്രതികരിച്ചു.