play-sharp-fill
പരീക്ഷകൾ മാറ്റിവെച്ചു: നവരാത്രി ദിനത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 11-ന് നടത്താനിരുന്ന പരീക്ഷകളും പരിശോധനകളും PSC മാറ്റി വച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും

പരീക്ഷകൾ മാറ്റിവെച്ചു: നവരാത്രി ദിനത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 11-ന് നടത്താനിരുന്ന പരീക്ഷകളും പരിശോധനകളും PSC മാറ്റി വച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ (ഒക്ടോബർ 11) പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ സർക്കാർ ഓഫീസുകൾക്കും പൊതു അവധി പ്രഖ്യാപിച്ചു.

നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും പരിശോധനകളും മാറ്റിവെച്ചതായി പി.എസ്.സി. ഓഫീസും അറിയിച്ചു. പരീക്ഷകൾ അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ, സർവ്വീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവയാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.