play-sharp-fill
ഇതാദ്യം..എല്ലാ കുട്ടികൾക്കും ഇൻഷുറൻസ് പരിരക്ഷയുമായി എടയൂർ സ്കൂൾ; തികച്ചും സൗജന്യം, പ്രീമിയം അടയ്ക്കുക സ്കൂൾ; പിടിഎയും മാനേജ്മെന്‍റും ചേർന്നാണ് സ്കൂളിൽ പദ്ധതി നടപ്പിലാക്കിയത്;കുട്ടികൾക്ക് അവരുടെ പഠനകാലം മുഴുവൻ ഈ ഇൻഷുറൻസ് പരിരക്ഷയുണ്ടാകും;50,000 രൂപ വരെയുള്ള ചികിത്സാ ചെലവുകൾ വിദ്യാർഥികൾക്ക് ലഭിക്കും; ഇൻഷുറൻസ് പദ്ധതിക്ക് പുറമേ വിദ്യാർത്ഥികൾക്ക് ഭവന പദ്ധതിയും 75-ഇന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

മലപ്പുറം: എടയൂരിലെ സ്കൂൾ കുട്ടികൾ ഇനി ഇൻഷുറൻസ് പരിരക്ഷയിലാണ്. പിടിഎയും മാനേജ്മെന്‍റും ചേർന്നാണ് സ്കൂളിൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയത്.

എടയൂർ കെഎം യുപി സ്കൂളിലെ കുട്ടികൾക്ക് അവരുടെ പഠനകാലം മുഴുവൻ ഈ ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. സ്കൂളിന്‍റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന, ഇരുപത്തിയഞ്ചിന പരിപാടികളുടെ ഭാഗമാണ് ഇൻഷുറൻസ് പദ്ധതി.

സ്കൂൾ സമയത്ത് മാത്രമല്ല പുറത്തു വെച്ചായാലും വീട്ടിലായാലും കുട്ടിക്ക് ഒരു അപകടമുണ്ടായാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികൾക്ക് ആശ്വാസമാകുന്ന പദ്ധതിയാണിത്. രക്ഷിതാക്കൾക്ക് ബാധ്യതയാകില്ല. മുഴുവൻ പ്രീമിയവും സ്കൂളാണ് അടയ്ക്കുകയെന്ന് അധ്യാപകർ പറഞ്ഞു.

50,000 രൂപ വരെയുള്ള ചികിത്സാ ചെലവുകൾ ഇൻഷുറൻസ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ലഭിക്കും. ഇൻഷുറൻസ് പദ്ധതിക്ക് പുറമേ വിദ്യാർത്ഥികൾക്ക് ഭവന പദ്ധതിയും 75-ഇന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.