പീഡന കേസിൽപെട്ട മുകേഷ് രാജിവയ്ക്കണമെന്ന് പറഞ്ഞത് ആനി രാജയ്ക്ക് തിരിച്ചടിയായി: നേതൃത്വവുമായി ആലോചിക്കാതെ പ്രതികരണം നടത്തുന്നുവെന്നു കാട്ടി സിപിഐ കേന്ദ്രനേതൃത്വത്തിന് കത്തയച്ച് ബിനോയ് വിശ്വം: സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കാത്തതിൽ ഒരു വിഭാഗത്തിന് എതിർപ്പ്
തിരുവനന്തപുരം: ആനി രാജയ്‌ക്കെതിരെ സിപിഐ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ ആനി രാജ പ്രതികരണം നടത്തുന്നുവെന്നാണ്
വിമര്‍ശനം. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം ആനി രാജ നില്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയ സെക്രട്ടറി ഡി. രാജയ്ക്കാണ് ബിനോയ് വിശ്വം കത്തയച്ചത്. ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ നടനും സിപിഎം എംഎല്‍എയുമായ എം. മുകേഷ് രാജി
വയ്ക്കണമെന്ന് ആനി രാജ ആവശ്യപ്പെട്ടിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വത്തിന്റെ കത്തെന്നാണ് റിപ്പോര്‍ട്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് ആനി രാജ സ്വീകരിച്ചെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Third Eye News Live
0