play-sharp-fill
കുമരകം രാജപ്പൻ സ്‌മൃതിദിന പുഷ്പാഞ്ജലിയും അനുസ്മരണ സമ്മേളനവും ഒക്ടോബർ 11, 12 തീയതികളിൽ കുമരകത്ത്

കുമരകം രാജപ്പൻ സ്‌മൃതിദിന പുഷ്പാഞ്ജലിയും അനുസ്മരണ സമ്മേളനവും ഒക്ടോബർ 11, 12 തീയതികളിൽ കുമരകത്ത്

കുമരകം: കുമരകം രാജപ്പൻ സ്മൃതി ദിനവും അനസ്മരണ സമ്മേളനവും 11, 12 തീയതികളിൽ നടത്തും. 11-ന് വെള്ളിയാഴ്ച രാവിലെ 9 ന് അപ്സര ജംഗഷനിലുള്ള സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തും.

ഒക്ടോബർ 12 ശനിയാഴ്ച വൈകുന്നേരം 4ന് സാംസ്കാരിക നിലയത്തിൽ
ഗാനാഞ്ജലി (കുമരകം രാജപ്പന്റ ഗാനങ്ങൾ )

വൈകുന്നേരം 5 ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ
പുരോഗമന കലാസാഹിത്യ സംഘം പ്രസിഡൻ്റ് കെ. ജി. ബിനു അധ്യക്ഷത വഹിക്കും.തുറമുഖം ദേവസ്വം സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുസ്മരണ പ്രഭാഷണം എം എൽ എ ദലീമ ജോജോ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു ,കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, പി രാഘവൻ പഠനകേന്ദ്രം ഡയറക്ടർ

ബി. ശശികുമാർ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റ് പി. ആർ ഹരിലാൽ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ട്രഷറർ വി.ജി. ശിവദാസ് എന്നിവർ അനുസ്മരണ

പ്രഭാഷണം നടത്തും.മേഘല ജോസഫ്. കവിതാ ലാലു, കെ കേശവൻ കെ. എസ് സലിമോൻ, എം. എൻ മുരളീധരൻ, ടി വി സുധീർ തുടങ്ങിയവർ സാന്നിധ്യം വഹിക്കും.

കുമരകത്തിന്റെ കലാസാഹിത്യ പ്രതിഭകൾ പി. കെ അനിൽകുമാർ, പി. കെ വിജയകുമാർ, കുസുമം എന്നിവരെ ചടങ്ങിൽ ആദരിക്കും.