play-sharp-fill
ഒരു ​ഗവൺമെന്റ് ജോലിക്കായുള്ള കാത്തിരിപ്പിലാണോ ? എങ്കിലിതാ കേരള പിഎസ്‌സിയുടെ കീഴിൽ അവസരങ്ങൾ…  പുതിയതായി 55 കാറ്റഗറികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു; അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 30; പിഎസ്‌സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം

ഒരു ​ഗവൺമെന്റ് ജോലിക്കായുള്ള കാത്തിരിപ്പിലാണോ ? എങ്കിലിതാ കേരള പിഎസ്‌സിയുടെ കീഴിൽ അവസരങ്ങൾ… പുതിയതായി 55 കാറ്റഗറികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു; അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 30; പിഎസ്‌സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: കേരള പിഎസ്‌സി പുതിയതായി 55 കാറ്റഗറികളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഹാന്റക്‌സില്‍ സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍, ഹോമിയോപ്പതി നഴ്‌സ്, സര്‍വകലാശാലകളില്‍ സെക്യൂരിറ്റി ഓഫീസര്‍ തുടങ്ങിയ കാറ്റഗറികളിലാണ് വിജ്ഞാപനം.

ഒക്ടോബര്‍ 30 വരെയാണ് അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍, അര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, സെക്യൂരിറ്റി ഓഫീസര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (സര്‍വേയര്‍), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ്), അസിസ്റ്റന്റ് തമിഴ് ട്രാന്‍സ്ലേറ്റര്‍ ഗ്രേഡ് II, ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയ്‌ലറിങ് & ഗാര്‍മെന്റ് മേക്കിങ് ട്രെയിനിങ് സെന്റര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് III (സിവില്‍)/ ഓവര്‍സിയര്‍ ഗ്രേഡ് III (സിവില്‍)/ട്രേസര്‍, റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് II, കെമിസ്റ്റ്, മൈന്‍സ് മേറ്റ്, സെയില്‍സ് മാന്‍ ഗ്രേഡ് II /സെയില്‍സ് വുമണ്‍ ഗ്രേഡ് II, സെയില്‍സ് മാന്‍ ഗ്രേഡ് II /സെയില്‍സ് വുമണ്‍ ഗ്രേഡ് II എന്നിങ്ങനെയാണ് സംസ്ഥാനതല ജനറല്‍ റിക്രൂട്ട്‌മെന്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) കന്നഡ മാധ്യമം, ഹൈൂള്‍ ടീച്ചര്‍ (ഗണിതശാസ്ത്രം) തമിഴ് മാധ്യമം, നഴ്സ് ഗ്രേഡ് കക, ബ്ലാക്ക്സ്മിതി ഇന്‍സ്ട്രക്ടര്‍, ക്ലാര്‍ക്ക് (വിമുക്തഭടന്മാര്‍മാത്രം) എന്നിങ്ങനെയാണ് ജില്ലാതല ജനറല്‍ റിക്രൂട്ട്‌മെന്റ്.