play-sharp-fill
ആരോപണം തെറ്റ് ; ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ല ; എല്ലാത്തിനും കൃത്യമായ രേഖയുണ്ട് ; ഗവര്‍ണര്‍ക്ക് മറുപടി ; ആരോപണം നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍

ആരോപണം തെറ്റ് ; ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ല ; എല്ലാത്തിനും കൃത്യമായ രേഖയുണ്ട് ; ഗവര്‍ണര്‍ക്ക് മറുപടി ; ആരോപണം നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പിവി അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണം നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടി കത്തിലാണ് ആരോപണം തെറ്റാണെന്നും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്.

ഫോണ്‍ ചോര്‍ത്താന്‍ വ്യവസ്ഥകളുണ്ടെന്നും അവ പാലിച്ച് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ മാത്രമാണ് ചോര്‍ത്തുന്നതെന്നും ഇത് കേസ് അന്വേഷണത്തിലും രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യത്തിലുമാണ് ചെയ്യുന്നത്. എല്ലാത്തിനും കൃത്യമായ രേഖയുണ്ടെന്നും നിയമവിരുദ്ധമായി ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും രാജ്ഭവന് കൈമാറിയ മറുപടി കത്തില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശ വിവാദം രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നായിരുന്നു ഗവര്‍ണറുടെ അവശ്യം. ഇന്ന് 4 മണിക്ക് രാജ്ഭവനിലെത്താനായിരുന്നു ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയത്. ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ വിളിപ്പിക്കുന്നത് ഏത് ചട്ടപ്രകാരമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.