play-sharp-fill
രാത്രിയിൽ കറങ്ങി നടന്ന് ബൈക്ക് മോഷ്ടിക്കും, പിന്നീട് നമ്പർ പ്ലേറ്റ് മാറ്റി സോഷ്യൽ മീഡിയയിലൂടെ വിൽപ്പന ; മൂന്നംഗ സംഘം പിടിയിൽ

രാത്രിയിൽ കറങ്ങി നടന്ന് ബൈക്ക് മോഷ്ടിക്കും, പിന്നീട് നമ്പർ പ്ലേറ്റ് മാറ്റി സോഷ്യൽ മീഡിയയിലൂടെ വിൽപ്പന ; മൂന്നംഗ സംഘം പിടിയിൽ

മലപ്പുറം : ബൈക്ക് മോഷണം പതിവാക്കിയ പ്രതികളെ പിടികൂടി പൊലീസ്. വേങ്ങര ഊരകം സ്വദേശികളായ പന്നിയത്ത് പറമ്ബ് വീട്ടില്‍ ഷംനാഫ് (18), കുറ്റിപ്പുറം വീട്ടില്‍ ഷാജി കൈലാസ് (19), താഴത്തുവീട്ടില്‍ അബുതാഹിർ (19) എന്നിവരെയാണ് പെരിന്തല്‍മണ്ണ സി.ഐ.സുമേഷ് സുധാകരൻ, എസ്.ഐ. ഷിജോ സി. തങ്കച്ചൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലയില്‍ ടൗണുകളും പരിസരങ്ങളും കേന്ദ്രീകരിച്ച്‌ രാത്രികളില്‍ ബൈക്കുകള്‍ മോഷണം പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ 27ന് രാത്രിയില്‍ പെരിന്തല്‍മണ്ണ ടൗണില്‍ മൂസക്കുട്ടി ബസ് സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടത്തില്‍ പാർക്ക് ചെയ്തിരുന്ന കൊണ്ടോട്ടി സ്വദേശിയായ വിദ്യാർത്ഥിയുടെ വണ്ടി മോഷണം പോയിരുന്നു.

ബൈപ്പാസില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പാർക്കിംഗില്‍ നിന്നും ബൈക്ക് മോഷണം പോയിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ ഇക്കഴിഞ്ഞ രണ്ടിന് രാത്രി വീണ്ടും ടൗണില്‍ പൊന്ന്യാകുർശ്ശി ബൈപ്പാസില്‍ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന യുവാവിന്റെ ബൈക്ക് മോഷണം പോയതായി സ്റ്റേഷനില്‍ പരാതി ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർച്ചയായി ബൈക്ക് മോഷണക്കേസുകള്‍ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ ടൗണിലും പരിസരങ്ങളിലുമുള്ള ക്യാമറകള്‍ ശേഖരിച്ചും മുമ്ബ് ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ വേങ്ങര കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ബൈക്ക് മോഷണ സംഘത്തെകുറിച്ച്‌ സൂചന ലഭിച്ചു. തുടർന്ന് വേങ്ങരയിലും പരിസരങ്ങളിലും നിന്നായി മൂന്ന് പേരെ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കൂടുതല്‍ ചോദ്യം ചെയ്തതില്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി രാത്രിയില്‍ കറങ്ങി നടന്ന് ബൈക്കുകള്‍ മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നമ്ബർ പ്ലേറ്റുകള്‍ മാറ്റിയ ശേഷം മോഷണം നടത്തി കൊണ്ടുവരുന്ന ബൈക്കുകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ നമ്ബർ പ്ലേറ്റ് വെച്ചും നമ്ബറില്ലെന്നും ഉപേക്ഷിച്ച നിലയില്‍ കിട്ടിയതാണെന്നും മറ്റും പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തുന്നതാണ് രീതി. കൂടുതല്‍ ബൈക്കുകള്‍ മോഷണം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.

ഷാജി കൈലാസിന്റെ പേരില്‍ തൃശ്ശൂർ, തൃത്താല, താനൂർ എന്നിവിടങ്ങളില്‍ ബൈക്ക് മോഷണ കേസുകളുണ്ട്.