കാറിന്‍റെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ലഹരി വസ്തുക്കളുമായി നാലംഗ സംഘം പിടിയിൽ ; ഇവരിൽ നിന്ന് കണ്ടെടുത്തത് കഞ്ചാവും ഹാഷിഷ് ഓയിലും
തൃശൂര്‍: ഗുരുവായൂരില്‍ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത് എക്സൈസ് സംഘം. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും ചാവക്കാട് എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഗുരുവായൂർ കോട്ടപ്പടിയില്‍ നിന്നാണ് 18.725 കിലോഗ്രാം കഞ്ചാവും 1.994 കിലോഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്.
ചാവക്കാട് സ്വദേശികളായ ഷാഫി (37), അക്ബർ (38), നിയാസ് (31), അബ്ദുല്‍ റഹ്മാൻ (36) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.
ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി എം പ്രവീണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തിയത്. മാരുതി സ്വിഫ്റ്റ് കാറിന്‍റെ സ്പീക്കർ ബോക്സിനുള്ളിലും വിവിധ രഹസ്യ അറകളിലുമായാണ് പ്രതികള്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഷിജുമോൻ, എക്സൈസ് ഇൻസ്‌പെക്ടർമാരായ നിധിൻ കെ വി, പ്രസാദ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സജീവ്, പ്രിവന്‍റീവ് ഓഫീസർമാരായ അരുണ്‍കുമാർ, ലോനപ്പൻ, ജിസ്‌മോൻ, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ് )മാരായ സുനില്‍, സുധീരകുമാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ അഖില്‍ ദാസ്, അനില്‍ പ്രസാദ്, സിജോമോൻ, ജോസഫ്, ശ്യാം, സുധീഷ് ആർ, വനിത സിവില്‍ എക്സൈസ് ഓഫീസർ നിഷ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.