കോഴിക്കോട് എക്സൈസിന്റെ കഞ്ചാവ് വേട്ട ; വിൽപ്പനയ്ക്കായി കൊണ്ടുവന്ന 7.36 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
കോഴിക്കോട് : എക്സൈസിന്‍റെ വൻ കഞ്ചാവ് വേട്ട. 7.36 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ഒഡീഷ ഗഞ്ചാം ജില്ലയില്‍ ഗാമുണ്ടി വില്ലേജ് സ്വദേശിയായ സന്തോഷ് ഗൗഡ (36 ) യാണ് പിടിയിലായത്.
കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് നല്കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എ.പ്രജിതിന്‍റെ നേതൃത്വത്തിലുള്ള സൈബർ സെല്ലിന്‍റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
സന്തോഷ് ഗൌഡയെ ചോദ്യം ചെയ്തുവരികയാണെന്നും ആർക്ക് വേണ്ടിയാണ് ഇയാള്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് എന്നതടക്കം പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ വി.പി.ശിവദാസൻ, സന്ദീപ്.എൻ.എസ്, വിപിൻ.പി, രാഗേഷ്.ടി.കെ, സിവില്‍ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അബ്ദുല്‍ റഹൂഫ്, ജിത്തു, വനിത സിവില്‍ എക്സൈസ് ഓഫീസർ ലത മോള്‍ എന്നിവരടങ്ങുന്ന സംഘമാണ് കോഴിക്കോട് നിന്നും പ്രതിയെ പൊക്കിയത്.