play-sharp-fill
അസാധ്യമെന്ന് കരുതിയ ബോട്ട് റിക്കവറി ദൗത്യം സാധ്യമാക്കി ടീം നന്മക്കൂട്ടം ; കോട്ടയം കോടിമതയിൽ കൊടൂരാറ്റിൽ മുങ്ങിയ കുടുംബശ്രീയുടെ ഫ്ലോട്ടിംങ് റെസ്റ്റോറൻ്റ് ഉയർത്തി

അസാധ്യമെന്ന് കരുതിയ ബോട്ട് റിക്കവറി ദൗത്യം സാധ്യമാക്കി ടീം നന്മക്കൂട്ടം ; കോട്ടയം കോടിമതയിൽ കൊടൂരാറ്റിൽ മുങ്ങിയ കുടുംബശ്രീയുടെ ഫ്ലോട്ടിംങ് റെസ്റ്റോറൻ്റ് ഉയർത്തി

കോട്ടയം : കോടിമതയിൽ കൊടൂരാറ്റിൽ മുങ്ങിയ കുടുംബശ്രീയുടെ ഫ്ലോട്ടിംങ് റെസ്റ്റോറൻ്റ് ഉയർത്തി. കോടിമത ബോട്ട് ജെട്ടിയിൽ കഴിഞ്ഞ ആഴ്ചയാണ് ബോട്ട് വെള്ളം കയറി മുങ്ങിയത്.

കുടുംബശ്രീയുടെ ഫ്ലോട്ടിംങ് റെസ്റ്റോറൻ്റ് ആയി പ്രവർത്തിച്ചിരുന്ന കായിപ്പുറം സൊസൈറ്റിയുടെ പാതിരാമണൽ ക്രൂസാണ് മുങ്ങിയത്. 4 ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ബോട്ട് പൂർണ്ണമായും വെള്ളത്തിനു മുകളിലേക്ക് ഉയർത്താൻ സാധിച്ചത്.

 

കുമ്മനം സ്വദേശി അബ്ദുൽ കലാം ആസാദിന്റെ (ഗ്രാൻഡ് മാസ്റ്റർ )
JRS Academy) നേതൃത്വത്തിൽ ആണ് ബോട്ട് ഉയർത്തൽ പദ്ധതി വിജയം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ടയിൽ നിന്ന് കോട്ടയം ഖലാസികൾ ടീം നന്മക്കൂട്ടം പ്രവർത്തകർ എത്തി. പ്രസിഡന്റ്‌ കെ കെ പി ഷാജി,രക്ഷാധകാരി അബ്ദുൽ ഗഫൂർ ഇല്ലത്തു പറമ്പിൽ ,ജഹാനാസ് പൊന്തനാൽ, ഫൈസൽ തേക്കോയി , ഷെൽഫി ജോസ്,എബിൻ ഉണ്ണി,അഫ്സൽ,ഫൈസി, അജ്മൽ,ഫൈസൽ പരേക്കാട്ടിൽ,ഹാരിസ്, ശിഹാബ്, സജി, അൻസർ നാകുന്നം, തുടങ്ങി സന്നദ്ധ രക്ഷാ പ്രവർത്തകർ അടങ്ങുന്ന 25 പേരുടെ സംഘം ദൗത്യം ഏറ്റെടുത്തു.

 

ആദ്യ ദിവസം പ്രാരംഭ പരിശോധനകൾ പൂർത്തിയാക്കി. വിള്ളൽ വീണ ഭാഗങ്ങൾ അടയ്ക്കാൻ വെള്ളത്തിൽ മുങ്ങിയ ബോട്ടിൽ താഴെ ഇറങ്ങി പരിശോധന നടത്തി.
രണ്ടാം ദിവസം ഏകദേശം 20 ആളുകളോളം സർവ്വ സജ്ജരായി രാവിലെ തന്നെ എത്തി ദൗത്യം ആരംഭിച്ചു. മുൻഭാഗം താൽക്കാലികമായി ഉയർത്തി നിർത്തി വിള്ളൽ വീണതും സുഷിരങ്ങൾ അടച്ചും സുരക്ഷിതമാക്കിയിരുന്നു. മുൻഭാഗത്തെ രണ്ടു അറകൾ ഭാഗികമായി ഉയർത്തി ചെറിയ അറ്റകുറ്റപണികൾ ചെയ്തു. മൂന്നാം ദിവസം പ്രധാനപ്പെട്ട പിൻഭാഗം എൻജിൻ റൂം ഉൾപ്പടെയുള്ള ഭാഗം ലീക്ക് കണ്ടു പിടിച്ചു വലിയ മോട്ടോർ പമ്പ് ഉള്ളിലേക്ക് ഇറക്കാൻ പാകത്തിന് റെഡി ആക്കിവരുന്നു. രണ്ടു ദിവസം കൊണ്ട് ഭാഗികമായി ഉയർത്തിയ ബോട്ട് രണ്ടു മൂന്നു ദിവസം ലീക്ക് പരിശോധിക്കാൻ മാറ്റി വെച്ചു. നാലാം ദിവസം ബോട്ടിനുള്ളിൽ മുങ്ങൽ വിദഗ്ധർ ഇറങ്ങി കൂടുതൽ വെള്ളം ഉള്ള അറകളിൽ വലിയ പമ്പുകൾ ഘടിപ്പിച്ചു.

ബാക്കിയുള്ള മൂന്നാമത്തെ അറയിലെ ലീക്ക് അടച്ചു കൊണ്ട് ഒരേ സമയം നാലു ശക്തമായ മോട്ടറുകൾ ഉപയോഗിച്ചു മൊത്തം വെള്ളം പുറത്തേക്ക് പമ്പ് ചെയ്തു വിടുന്നു ക്രൈയിൻ ഉപയോഗിച്ച് പുറകിൽ എൻജിൻ ഭാഗം ഉയർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. രണ്ടു ദിവസം കൊണ്ട് ലീക്ക് കുറച്ചു വെള്ളം പുറത്ത് കളയാൻ പറ്റി. പൂർണ്ണമായും മുകളിലേക്ക് ഉയർത്താൻ മൊത്തത്തിൽ അപകടാവസ്ഥയിൽ നിന്ന് മാറി ദൗത്യം പൂർത്തിയാക്കാൻ പാകത്തിന് തയ്യാറാക്കി.

തുടർന്ന് ചൊവ്വാഴ്ച രാവിലെ തുടങ്ങിയ ദൗത്യം ഏകദേശം ഉച്ചക്ക് പൂർത്തിയായി. അടുത്ത ദിവസം ബാക്കി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുവാനും തീരുമാനിച്ചു.