play-sharp-fill
എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ച:പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ ചർച്ച ആരംഭിച്ചു: മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല

എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ച:പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ ചർച്ച ആരംഭിച്ചു: മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല

തിരുവനന്തപുരം:എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിൽ സഭയിൽ ചർച്ച ആരംഭിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല

എൻ.ഷംസുദീൻ ആണ് പ്രമേയം അവതരിപ്പിച്ചത്. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്‌ച നടത്തിയത് സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിട്ടും മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല.

മുഖ്യമന്ത്രിക്കു വേണ്ടി ദൂതനായാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന് ഷംസുദീൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഡിജിപി ആർഎസ്എസ് കൂടിക്കാഴ്‌ചയിലെ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നില്ല.

തൊണ്ടവേദനയും പനിയും കാരണം വിശ്രമത്തിലാണെന്ന് സ്പ‌ീക്കർ അറിയിച്ചു. ഡോക്‌ടർ

പരിശോധിച്ച് സമ്പൂർണ വോയിസ് റെസ്‌റ്റ് പറഞ്ഞിരിക്കുകയാണെന്നും സ്‌പീക്കർ പറഞ്ഞു.

മുഖ്യമന്ത്രി രാവിലെ സഭയിൽ എത്തി സംസാരിച്ചിരുന്നു