play-sharp-fill
വിമാനത്തിനുള്ളിൽ അശ്ലീലച്ചുവയുള്ള സിനിമ; സാങ്കേതിക തകരാറെന്ന് അധികൃതർ; പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് നിർത്താനാകാതെ ക്രൂ അം​ഗങ്ങൾ; കുട്ടികളടക്കം ഒരു മണിക്കൂറോളം കണ്ടിരിക്കേണ്ടി വന്നത് സിനിമയിലെ മോശം ഭാഗങ്ങള്‍; ഒടുവിൽ മാപ്പപേക്ഷ

വിമാനത്തിനുള്ളിൽ അശ്ലീലച്ചുവയുള്ള സിനിമ; സാങ്കേതിക തകരാറെന്ന് അധികൃതർ; പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് നിർത്താനാകാതെ ക്രൂ അം​ഗങ്ങൾ; കുട്ടികളടക്കം ഒരു മണിക്കൂറോളം കണ്ടിരിക്കേണ്ടി വന്നത് സിനിമയിലെ മോശം ഭാഗങ്ങള്‍; ഒടുവിൽ മാപ്പപേക്ഷ

കാൻബെറ: സാങ്കേതിക തകരാർ മൂലം വിമാനത്തിനുള്ളിലെ എല്ലാ സ്ക്രീനുകളിലും പ്ലേ ആയത് അശ്ലീലച്ചുവയുള്ള സിനിമ. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് ജപ്പാനിലെ ഹനേഡയിലേക്ക് പോകുകയായിരുന്ന ക്വാണ്ടാസ് ( QF59) വിമാനത്തിലാണ് സംഭവം.

2023ല്‍ പുറത്തിറങ്ങിയ ആർ സർട്ടിഫിക്കറ്റ് ഉള്ള സിനിമയാണ് പ്ലേ ആയത്. സാങ്കേതിക തകരാർ കാരണം സിനിമ ഓഫ് ചെയ്യാൻ പോലും കഴിയാത്തത് ക്രൂ അംഗങ്ങളില്‍ ഉള്‍പ്പെടെ ആശങ്കയ്ക്ക് ഇടയാക്കി. കുട്ടികള്‍ ഉള്‍പ്പെടെ സഞ്ചരിച്ചിരുന്ന വിമാനത്തിലായിരുന്നു സംഭവം. അശ്ലീല ഭാഷകളും രംഗങ്ങളും ഉള്‍പ്പെട്ട സിനിമയാണ് പ്ലേയായത്.

‘സിനിമ പോസ് ചെയ്യാനോ ഓഫ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. സിനിമയിലെ മോശം ഭാഗങ്ങള്‍ പ്ലേ ആയിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഏകദേശം ഒരു മണിക്കൂർ എടുത്തു. നിരവധി കുടുംബങ്ങളും കുട്ടികളും സഞ്ചരിച്ചിരുന്ന വിമാനമായിരുന്നു’ ഒരു യാത്രക്കാരൻ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൂ അംഗം ഒരു യാത്രക്കാന് ഇഷ്ടമുള്ള സിനിമ പ്ലേ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് എല്ലാ സ്ക്രീനുകളിലും ഡാഡിയോ സിനിമ പ്ലേ ആയതെന്ന് ന്യൂയോർക്ക് പോസ്റ്റ് പറയുന്നു.

സംഭവത്തില്‍ ക്വാണ്ടാസ് ക്ഷമാപണം നടത്തിയിരുന്നു. ഇനി ഇത്തരത്തിലുള്ള സംഭവം ഉണ്ടാകില്ലെന്നും എല്ലാവർക്കും കാണാൻ കഴിയുന്ന സിനിമകള്‍ മാത്രമേ പ്ലേ ചെയ്യുകയുള്ളുവെന്നും അവർ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.