play-sharp-fill
ജീവനറ്റ മാതാപിതാക്കൾക്കൊപ്പം ആരാധ്യ നാട്ടിലേക്ക് മടങ്ങി; താമസസ്ഥലത്ത് മരിച്ച ദമ്പതികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക്… മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിക്കും

ജീവനറ്റ മാതാപിതാക്കൾക്കൊപ്പം ആരാധ്യ നാട്ടിലേക്ക് മടങ്ങി; താമസസ്ഥലത്ത് മരിച്ച ദമ്പതികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക്… മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിക്കും

ദമ്മാം: താമസസ്ഥലത്ത് മരിച്ച കൊല്ലം സ്വദേശികളായ ദമ്പതികള്‍ അനൂപ് മോഹനന്റെയും രമ്യയുടേയും മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ തിരുവന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിക്കും.

മാതാപിതാക്കള്‍ പോയതോടെ തനിച്ചായ ഏക മകള്‍ അഞ്ചു വയസുകാരി ആരാധ്യയും അച്ഛേന്റെയും അമ്മയുടേയും മൃതദേഹങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങി. അല്‍ ഖോബറിലെ തുഖ്ബയില്‍ കഴിഞ്ഞ മാസമാണ് കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹനനെയും (37), ഭാര്യ രമ്യമോളെയും (28) ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.

ഇവരുടെ അഞ്ച് വയസുകാരി മകള്‍ ആരാധ്യയുടെ കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ വിവരമറിയുന്നത്. പോലീസെത്തി ഫ്ലാറ്റിന്റെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ അനൂപിനെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലൂം രമ്യയെ കട്ടിലില്‍ മരിച്ച നിലയിലും കാണുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗദി പോലീസ് ആരാധ്യയെ താല്‍ക്കാലിക സംരക്ഷണത്തിന് ലോക കേരളസഭാ അംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. നവോദയ തുഖ്ബ സമൂഹികക്ഷേമ വിഭാഗത്തിന്റെ മികച്ച സഹകരണവും ലഭിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

നാസ് വക്കത്തിന്റെ ഇടപെടലിലൂടെ അനൂപിന്റെ പേരില്‍ അല്‍അഹ്സയില്‍ ഉണ്ടായിരുന്ന 1,77,000 റിയാലിന്റെ സാമ്പത്തിക കേസും ദമ്മാമില്‍ ഒരു സ്വദേശി നല്‍കിയ 36,000 റിയലിന്റെ സാമ്പത്തിക കേസും പിൻവലിപ്പിച്ചതിന് ശേഷം തുടർനടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കി.