play-sharp-fill
പെരുവ തലയോലപ്പറമ്പ് റോഡില്‍ സ്കൂട്ടറും മിനി പിക്ക് വാനും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; മുന്നിലുള്ള വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ എതിരേ വന്ന പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു

പെരുവ: സ്കൂട്ടറും മിനി പിക്ക് വാനും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

പുഴിക്കോല്‍ വാരിയത്ത് ഷോജി ജോസഫ് (40) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ പെരുവ തലയോലപ്പറമ്പ് റോഡില്‍ കുറുവേലി പാലത്തിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്.

കിയ കാർ ഷോറൂമിലെ ജീവനക്കാരനായ ഷോജി ജോലി കഴിഞ്ഞ് വരുന്ന വഴി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോള്‍ എതിരേ വന്ന പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15 മിനിറ്റോളം റോഡില്‍ കിടന്ന ഷോജിയെ പോലീസെത്തിയാണ് പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

ഇയാള്‍ കോഴിക്കോട് സ്വദേശിയാണ്. ജോലി സംബന്ധമായി പുഴിക്കോല്‍ താമസിച്ചു വരുകയായിരുന്നു. ഭാര്യ: കുറവിലങ്ങാട് വെമ്പള്ളി സ്വദേശി അനുമോള്‍. മകള്‍: അയറി (3 വയസ്സ്).