play-sharp-fill
ലഹരിമരുന്ന് കേസിൽ പ്രയാഗയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും, ലഹരി വസ്തുക്കൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് കൊച്ചി ഡിസിപി

ലഹരിമരുന്ന് കേസിൽ പ്രയാഗയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും, ലഹരി വസ്തുക്കൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് കൊച്ചി ഡിസിപി

 

കൊച്ചി: ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദർശൻ. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക.

 

കൊച്ചിയിൽ നടന്ന ഡിജെ പാർട്ടിയെക്കുറിച്ചും അന്വേഷിക്കും. പിടിച്ചെടുത്ത ലഹരി വസ്തുക്കൾ വിശദ പരിശോധനക്ക് അയച്ചെന്നും കെ എസ് സുദർശൻ അറിയിച്ചു.

 

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയിൽ എത്തിയെന്നാണ് പോലീസ് റിപ്പോർട്ടിലുളളത്. സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഓംപ്രകാശ്, കൂട്ടാളി ഷിഹാസ് എന്നിവരാണ് ഞായാഴ്ച മരടിലെ ഹോട്ടലിൽനിന്ന് ലഹരിവസ്തുക്കളുമായി പിടിയിലായത്. പ്രതികളുടെ രക്തസാമ്പിളും യൂറിനും ശേഖരിച്ചിട്ടുണ്ട്. പ്രതികളിൽ നിന്ന് കണ്ടെടുത്ത ലഹരിവസ്‌തുക്കളും രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേസ് മുന്നോട്ടുകൊണ്ടുപോകാൻ ഇവയുടെ ഫലം വരേണ്ടതുണ്ടെന്നും ഡി സി പി കൂട്ടിച്ചേർത്തു.