കൊച്ചിയിൽ കടല്‍ വെള്ളരി വില്‍ക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റില്‍ ; പ്രതികളിൽ നിന്ന് പിടികൂടിയത് 106 കിലോ കടല്‍ വെള്ളരി
കൊച്ചി : കടല്‍ വെള്ളരി വില്‍ക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റില്‍. ലക്ഷദ്വീപ് മിനിക്കോയ് സ്വദേശി ഹസൻ ഖൻഡിഗേ, ലക്ഷദ്വീപ് സ്വദേശി ബഷീർ, മട്ടാഞ്ചേരി സ്വദേശി ബാബു കുഞ്ഞാമു, മട്ടാഞ്ചേരിയില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി നജിമുദ്ദീൻ പാറശ്ശേരി എന്നിവരാണ് അറസ്റ്റിലായത്.
ലക്ഷദ്വീപില്‍ നിന്നും കൊച്ചിയില്‍ എത്തിച്ച 106 കിലോഗ്രാം കടല്‍ വെള്ളരിയും പ്രതികളില്‍നിന്ന് പിടിച്ചെടുത്തു.
റവന്യൂ ഇൻ്റലിജൻസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0