റെയിൽവേ പാളം മുറിച്ചു കടക്കുകയായിരുന്ന ബധിര മൂക വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
കടലുണ്ടി: കോഴിക്കോട് മണ്ണൂരിൽ ബധിര മൂക വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻകോയയുടെ മകൻ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്.
രാവിലെയാണ് അപകടം. കൊളത്തറ വികലാംഗ വിദ്യാലയം ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
മണ്ണൂർ വടക്കോടി തറ റെയിൽ വേ പാളം മുറിച്ച് കടക്കുന്നതിനിടെ ഗുഡ്‌സ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0