‘റബ്ബർ തോട്ടത്തിൽ പടുതാക്കുളം’: പിടിച്ചെടുത്തത് 520 ലിറ്റർ കോട, പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്
പത്തനംതിട്ട: കോന്നിയിൽ റബ്ബർ തോട്ടത്തിൽ നിന്നും ചാരായ നിർമ്മാണത്തിനായി തയാറാക്കിയ 520 ലിറ്റർ കോട എക്സൈസ് പിടികൂടി. കന്നാസുകളിലും പടുതാക്കുളത്തിലുമായാണ് കോട സൂക്ഷിച്ചിരുന്നത്.
രഹസ്യ വിവരത്തെ തുടർന്ന് കോന്നി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ബിനേഷും പാർട്ടിയും ചേർന്നാണ് കോട പിടിച്ചെടുത്തത്. അതേസമയം പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജു ഫിലിപ്പ്, പ്രിവന്റീവ് ഓഫീസർമാരായ എ.അനിൽകുമാർ, ഡി.അജയകുമാർ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ബ്രഹദ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.ഷെഹിൻ, മുഹമ്മദ് തഹസീൻ, എസ്.ഷഫീക്ക് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0