play-sharp-fill
സ്ഥലംമാറ്റം പ്രഹസനം; എഡിജിപിയെ തൊടാൻ പിണറായിക്ക് ധൈര്യമില്ല ; നാല് വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കസേര മാറ്റിയിരുത്തി മുഖ്യമന്ത്രി മാതൃകയായി ; അജിത്കുമാറിനെ സ്ഥലം മാറ്റിയതിനെ പരിഹസിച്ച് വി. മുരളീധരൻ

സ്ഥലംമാറ്റം പ്രഹസനം; എഡിജിപിയെ തൊടാൻ പിണറായിക്ക് ധൈര്യമില്ല ; നാല് വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കസേര മാറ്റിയിരുത്തി മുഖ്യമന്ത്രി മാതൃകയായി ; അജിത്കുമാറിനെ സ്ഥലം മാറ്റിയതിനെ പരിഹസിച്ച് വി. മുരളീധരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഫോൺ ചോർത്തൽ, പൂരംകലക്കൽ, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന എഡിജിപിയെ തൊടാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. അഞ്ച് ആഴ്ചത്തെ വിവാദങ്ങൾക്ക് ശേഷം അജിത് കുമാറിൻ്റെ കാര്യത്തിലുണ്ടായത് കേവലം ഭരണപരമായ അഡ്ജസ്റ്റ്മെൻ്റ് മാത്രമാണ്. നാല് വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കസേര മാറ്റിയിരുത്തി പിണറായി വിജയൻ മാതൃകയായെന്നും അജിത്കുമാറിനെ സ്ഥലം മാറ്റിയതിനെ വി.മുരളീധരൻ പരിഹസിച്ചു.

പുസ്തകമെഴുതിയ ഡിജിപി ജേക്കബ് തോമസിനെ രണ്ടര വർഷം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് നിർത്തിയ അതേ പിണറായി വിജയനാണ് അജിത് കുമാറിൻ്റെ യൂണിഫോം സംരക്ഷിക്കുന്നത്. പിണറായി വിജയനും കൂട്ടരും പ്രഹസനം അവസാനിപ്പിക്കണമെന്നും പൊതുജനം കഴുതയല്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി എം.എൻ സ്മാരകത്തിൽ വന്ന് കാത്തിരുന്ന ബിനോയ് വിശ്വം ഇന്ത്യൻ രാഷ്ട്രീയത്തിലെ മാതൃകയെന്ന് പിണറായിയെ പാടിപ്പുകഴ്ത്തി. നിയമസഭയിൽ വി.ഡി സതീശനും നാളെ നിങ്ങൾക്ക് കയ്യടിച്ചേക്കും.
എന്നാൽ പിണറായി വിജയൻ്റെ മടിയിൽ നല്ല കനമുണ്ടെന്ന് ഇതോടെ വ്യക്തമായെന്ന് വി. മുരളീധരൻ കൂട്ടിച്ചേർത്തു.